go

നോർത്തിലെ ഫുട് ഓവർ ബ്രിജ് അപകടാവസ്ഥയിൽ

Ernakulam News
നോർത്ത് റെയിൽവേ സ്റ്റേഷനിലെ അപകടാവസ്ഥയിലായ മേൽനടപ്പാലം.
SHARE

കൊച്ചി ∙എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിജ് (എഫ്ഒബി)  അപകടാവസ്ഥയിൽ. സിമന്റ് ഇളകി സ്ലാബുകളുടെ കമ്പികൾ പുറത്തു വന്നു. ഇടുങ്ങിയ മേൽപാലത്തിൽ ആളുകൾ കയറുമ്പോൾ സ്റ്റീൽ പ്ലേറ്റ് ഇളകി വലിയ കുലുക്കമാണ് അനുഭവപ്പെടുന്നത്. പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. പുതിയ മേൽപാലത്തിന് അനുമതി ലഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും റെയിൽവേ നിർമാണം ആരംഭിച്ചിട്ടില്ല. ഏറ്റവും തിരക്കുളള സ്റ്റേഷനിലാണു വീതി കുറഞ്ഞ മേൽപാലം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്. 

നിലവിലുളള മേൽപാലം വീതി കൂട്ടി നിർമിക്കാതെയാണ് എസ്കലേറ്ററുകൾ പാലവുമായി ബന്ധിപ്പിച്ചത്. രണ്ടു വശത്തു നിന്നും ആളുകൾ പാലത്തിൽ എത്തുന്നതിനാൽ തിരക്കുളള സമയങ്ങളിൽ പാലത്തിലൂടെ കടന്നു പോകാൻ പ്രയാസമാണ്. മെട്രോ സ്റ്റേഷനെ ബന്ധിപ്പിച്ചു നോർത്തിലേക്കു ഫുട്ട് ഓവർ ബ്രിജ് നൽകാമെങ്കിലും അതിനും അധികൃതർ ശ്രമിച്ചിട്ടില്ല. ലിസി മെട്രോ സ്റ്റേഷനാണു നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുളളത്. എന്നാൽ ലിസി സ്റ്റേഷനിലിറങ്ങി പാളം മുറിച്ചു കടന്നാൽ മാത്രമേ ഇപ്പോൾ സ്റ്റേഷനിലെത്താൻ കഴിയൂ. പലർക്കും അടുത്ത് മെട്രോ സ്റ്റേഷനുളള കാര്യവും അറിയില്ല. കോട്ടയം വഴിയുളള മിക്ക ട്രെയിനുകളും നോർത്ത് വഴിയായതിനാൽ ഏറ്റവും കൂടുതൽ ട്രെയിനുകൾ നിർത്തുന്നതും ഇവിടെയാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama