go

‘ഓപ്പറേഷൻ’ സക്സസ്

Ernakulam News
ആലുവ ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലേക്കു തള്ളിക്കയറിയ ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നു.
SHARE

ആലുവ∙ മഴപ്പേടിയെ തുടർന്ന് അടച്ചുപൂട്ടിയ, ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ തുറക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ശസ്ത്രക്രിയ ഇന്നോ നാളെയോ പുനഃരാരംഭിക്കും. ശസ്ത്രക്രിയ കഴിഞ്ഞവരെ പോസ്റ്റ് ഓപ്പറേറ്റിവ് വാർഡിലേക്കു മഴ നനയാതെ കൊണ്ടുപോകാൻ മേച്ചിലുള്ള റാംപില്ലെന്ന കാരണം പറഞ്ഞാണ് 2 ദിവസം മുൻപു തിയറ്റർ അടച്ചത്. പ്രതിദിനം 15 ശസ്ത്രക്രിയകൾ വരെ നടക്കുന്ന തിയറ്റർ പൂട്ടിയതു പാവപ്പെട്ട രോഗികൾക്കു തിരിച്ചടിയായി. ഇന്നലെ ‘മെട്രോ മനോരമ’ ഇതു റിപ്പോർട്ട് ചെയ്തു. റാംപ് നിർമാണം ചർച്ച ചെയ്യാൻ കൂടിയ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലേക്കു, വാർത്തയെ തുടർന്നു ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറി ബഹളമുണ്ടാക്കി.

രോഗികളെ കൊണ്ടുപോകുന്ന വഴിയിൽ സൗജന്യമായി പന്തലിട്ടു തരാമെന്ന പ്ലക്കാർഡുകളേന്തി ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് സക്കറിയയുടെ നേതൃത്വത്തിലാണു ഡിവൈഎഫ്ഐക്കാർ എത്തിയത്. തുടർന്നു തിയറ്റർ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജാൻസി ജോർജ്, നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. മേൽക്കൂരയോടു കൂടിയ റാംപ് നിർമാണം നാളെ തുടങ്ങും. ടെൻഡർ നടപടികളുടെ കാലതാമസം ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു വിഭാഗം നേരിട്ടാണ് പണി നടത്തുക.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama