go

‘ടാങ്ക്’ യു; പുസ്തകങ്ങളെ കുളിപ്പിച്ചതിന്...

Ernakulam News
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ ഹിന്ദി ലൈബ്രറിയിൽ വെള്ളം ചോർന്നു നനഞ്ഞ പുസ്തകങ്ങൾ വിദ്യാർഥികൾ വെയിലത്തിട്ടു ഉണക്കുന്നു.
SHARE

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ പുതിയ ലാംഗ്വേജ് ലാബിൽ ഹിന്ദി ലൈബ്രറിയിലെ പുസ്തകങ്ങൾ വെള്ളത്തിലായി. രാവിലെ വിദ്യാർഥികൾ ലൈബ്രറിയിൽ എത്തിയപ്പോൾ‍ പുസ്തകങ്ങൾ മിക്കവാറും നനഞ്ഞിരിക്കുന്നതു കണ്ടു. ചുവരിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.പ്രളയത്തിൽ ലൈബ്രറിയിലെ പുസ്തകങ്ങൾ വൻതോതിൽ നശിച്ചതിനെ തുടർന്നു സംഭാവനയായി കുറേ പുസ്തകങ്ങൾ ലഭിച്ചു. അവ ലൈബ്രറിയിലെ പ്രത്യേക മുറിയിൽ സൂക്ഷിച്ചിരുന്നു. ആ പുസ്തകങ്ങളാണു നനഞ്ഞു കുതിർന്നത്. നനഞ്ഞ പുസ്തകങ്ങൾ ഉണക്കുന്നതിനു വിദ്യാർഥികളും അധ്യാപകരും ചേർന്നു കെട്ടിടത്തിനു വെളിയിൽ വെയിലത്തിട്ടു.

മഴയില്ലാത്ത ദിവസമായിരുന്നത് അനുഗ്രഹമായി. എന്നാൽ ഇനിയും പുസ്തകങ്ങൾക്കു‍ ഉണക്കു വേണ്ടി വരും. ഒന്നര മാസം മുൻപു പണിത കെട്ടിടം ചോരുകയാണെന്നു കുറ്റപ്പെടുത്തി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഹിന്ദി വിഭാഗം വിദ്യാർഥികൾ പഠിപ്പു മുടക്കി. ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നു വിദ്യാർഥികൾ പറഞ്ഞു. എന്നാൽ കെട്ടിടത്തിനു ചോർച്ചയില്ലെന്നു വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.

ടെറസിലെ ശുദ്ധജല ടാങ്ക് നിറഞ്ഞു ഒഴുകിയാണു വെള്ളം വന്നത്. ടാങ്ക് നിറഞ്ഞിട്ടും മോട്ടർ ഓഫ് ചെയ്യാൻ വൈകിയതാണു പ്രശ്നമായത്. ടെറസിൽ മിനുക്കു പണികൾ‍ ചെയ്തിട്ടില്ലാത്തതിനാൽ വെള്ളം ഭിത്തിയിലൂടെ താഴേക്ക് ഒഴുകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 5 കോടി രൂപ മുടക്കിയാണു 27,851 ചതുരശ്ര അടി വിസ്തീർണത്തിൽ ലാംഗ്വേജ് ലാബ് നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ ഇംഗ്ലിഷ്, ഒന്നാം നിലയിൽ ഹിന്ദി, രണ്ടാം നിലയിൽ മലയാളം വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികളുമുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama