go

ദമ്പതികൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

kerala police Suicide
ജെയിനും പ്രഹുന്തളയും.
SHARE

ചോറ്റാനിക്കര ∙ കുടുംബവഴക്കിനെത്തുടർന്നു ഭർത്താവും പിന്നാലെ ഭാര്യയും തൂങ്ങിമരിച്ചു. അമ്പാടിമല പെരുമ്പാപ്പറമ്പിൽ ജെയിനെയും(52) ഭാര്യ പ്രഹുന്തള(51)യെയുമാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്നു ഭാര്യ പ്രഹുന്തള വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. 

രാത്രി ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണു ഭർത്താവ് ജെയിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പ്രഹുന്തള ഉടൻ സമീപത്തു താമസിക്കുന്നയാളെ വിവരം അറിയിച്ചു. ഇയാൾ അയൽവാസികളെ വിളിക്കാൻ പോയി തിരിച്ചുവന്നപ്പോൾ മുറി പുറത്തുനിന്നും അടച്ചിരിക്കുകയായിരുന്നു. നാട്ടുകാർ വാതിൽ തള്ളിത്തുറന്നപ്പോഴാണു സമീപത്ത് പ്രഹുന്തളയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര പൊലീസ് നടപടികൾ സ്വീകരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama