go

കാണാതായ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്‍ത്തിയെന്നു സൂചന

Ernakulam News
കാണാതായ അർജുൻ.
SHARE

നെട്ടൂർ ∙ ജൂലൈ 2 മുതൽ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയതായി സൂചന. സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ 4 പേർ പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ. കുമ്പളം മാന്ദനാട്ട് വിദ്യന്റെ മകൻ അർജുനെ (20) ആണ് 2 മുതൽ കാണാതായത്.  ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്. ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണു മൃതദേഹം അർജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. അർജുനെ കൊന്നു ചതുപ്പിൽ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചിൽ നടത്തിയത്.

കസ്റ്റഡിയിലുള്ള 4 പേരും സമപ്രായക്കാരും അർജുന്റെ കൂട്ടുകാരുമാണ്. കൃത്യം നടത്തിയെന്നു കരുതുന്നവരിൽ ഒരാളുടെ സഹോദരൻ അർജുനുമൊത്തു പോകുമ്പോൾ കളമശേരിയിൽ വച്ച് ഒരു വർഷം മുൻപ് ബൈക്കപകടത്തിൽ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അർജുനെയും ഇതേ രീതിയി‍ൽ വധിക്കുമെന്നും ഇയാൾ പറഞ്ഞതായി  അർജുന്റെ ബന്ധുക്കൾ പറയുന്നു.  അർജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാൾ  2നു രാത്രി  മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അർജുനെ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരിൽ എത്തിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തുകയായിരുന്നെന്നാണു സൂചന.

പൊലീസ് അനാസ്ഥയെന്നു ബന്ധുക്കൾ

3നു തന്നെ പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അനങ്ങിയത് 9ാം തീയതി ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനു ശേഷമാണെന്ന് അർജുന്റെ ബന്ധുക്കൾ പറഞ്ഞു. അർജുനെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയവരെപ്പറ്റി കൃത്യമായ വിവരങ്ങൾ പരാതി നൽകിയപ്പോൾ തന്നെ പൊലീസിനു കൈമാറിയിരുന്നെന്നും പൊലീസിന്റെ ഭാഗത്തു നിന്നു തികഞ്ഞ അനാസ്ഥയാണുണ്ടായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama