go

അഭയഭവൻ തുണയായി; വെങ്കിടലക്ഷ്മിയെ കൊണ്ടുപോകാൻ മകനെത്തി

Ernakulam News
വെങ്കിടലക്ഷ്മി മകൻ ലക്ഷ്മി നാരായണനും അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാനും കോ ഓർഡിനേറ്റർ എൻ.ജി.കുര്യാച്ചനുമൊപ്പം.
SHARE

പെരുമ്പാവൂർ ∙ ഏകദേശം ഒരു വർഷം മുൻപ് മനോദൗർബല്യത്താൽ തെരുവിൽ അലയുകയായിരുന്നു തമിഴ്നാട് കൃഷ്ണഗിരി ജില്ല കൊള്ളമംഗലം സ്വദേശിനിയായ വെങ്കിടലക്ഷ്മി. മനോനില വീണ്ടെടുത്ത വെങ്കിടലക്ഷ്മിയെ കൂട്ടിക്കൊണ്ടു പോകാൻ ഇന്നലെ മകൻ ലക്ഷ്മിനാരായണ കൂവപ്പടി ബെത്‌ലഹേം അഭയഭവനിലെത്തി.2018 സെപ്റ്റംബർ 19ന് ആലുവ വനിതാസെല്ലാണ് തെരുവിൽ അലയുകയായിരുന്ന വെങ്കിടലക്ഷ്മിയെ അഭയഭവനിൽ എത്തിച്ചത്. 

അഭയ ഭവനിലെത്തിയ വെങ്കിടലക്ഷ്മിക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകി. രോഗം നിയന്ത്രണ വിധേയമായപ്പോൾ വീട്, ഏകമകൻ ലക്ഷ്മിനാരായണ, മരിച്ചുപോയ ഭർത്താവ്  എന്നിവരെ കുറിച്ച് വിവരങ്ങൾ നൽകി. അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാന്റെ നിർദേശപ്രകാരം ജീവനക്കാർ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മകനെ കണ്ടെത്തിയത്. മനോദൗർബല്യമുള്ള  അമ്മ വീട്ടിൽനിന്ന്  ഇറങ്ങി പോവുകയായിരുന്നുവെന്ന് മകൻ പറ‍ഞ്ഞു. അന്നു മുതൽ അന്വേഷണത്തിലായിരുന്നു. ആലുവ പൊലീസിന്റെ അനുമതിയോടെ വെങ്കിടലക്ഷ്മിയെ  മകനൊപ്പം വിട്ടയച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama