go

യുവാവിനെ കൊന്നു ചതുപ്പിൽ താഴ്ത്തി: പതിനേഴുകാരനടക്കം 5 പേർ പിടിയിൽ

Ernakulam News
അജിത്കുമാർ‌,റോണി,നിബിൻ,അനന്തു
SHARE

കൊച്ചി∙ യുവാവിനെ കൊന്നു ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ കേസിൽ പതിനേഴുകാരൻ ഉൾപ്പെടെ 5 പ്രതികൾ അറസ്റ്റിൽ. കുമ്പളം മാന്ദനാട്ട് വിദ്യന്റെ മകൻ അർജുനെ(20) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നെട്ടൂർ മാളിയേക്കൽ നിബിൻ പീറ്റർ(20), നെട്ടൂർ കുന്നലക്കാട് റോണി (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്തു(21), കുമ്പളം നോർത്ത് തണ്ടാശേരി നികർത്തിൽ അജിത് കുമാർ(21) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മുതിർന്ന  പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ernakulam News
കൊല്ലപ്പെട്ട അർജുൻ.

ഇവരെല്ലാം ലഹരിമരുന്ന്,ഗൂണ്ടാ സംഘങ്ങളിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. അർജുന്റെ മൃതദേഹം നെട്ടൂർ റെയിൽവേ സ്റ്റേഷനു സമീപം ചതുപ്പു നിലത്തിൽനിന്നു പൊലീസ് ഇന്നലെ രാവിലെയാണു കണ്ടെടുത്തത്. ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഇവിടെ  പ്രതികളെ എത്തിച്ചു തെളിവെടുത്തു. ഫൊറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു. ഒന്നാം പ്രതി നിബിനു സഹോദരൻ എബിന്റെ അപകട മരണത്തിലുണ്ടായ സംശയമാണു കൊലപാതകത്തിനു പ്രേരണയെന്ന് പൊലീസ് പറഞ്ഞു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama