go

ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര പട്ടാള സുരക്ഷയിൽ

ernakulam news
ആലുവ ഉളിയന്നൂരിലെ കരസേന ക്യാംപ്.
SHARE

ആലുവ∙ പെരിയാറിൽ ജലനിരപ്പുയർന്നാൽ ആദ്യം മുങ്ങുന്ന സ്ഥലങ്ങളാണ് ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപുകൾ. അതോടെ നാട് ഒറ്റപ്പെടും. ആർത്തലച്ചൊഴുകുന്ന പുഴയുടെ നടുവിൽ കഴിയുമ്പോഴും ഇത്തവണ അവർക്കൊരു ധൈര്യമുണ്ടായിരുന്നു. പാങ്ങോട് കരസേന ക്യാംപിൽ നിന്നുള്ള പട്ടാളക്കാരുടെ സാന്നിധ്യം. മഴയും പുഴയും  പ്രശ്നമല്ലെന്നു സൈന്യം പ്രഖ്യാപിച്ചതു വാക്കുകൾ കൊണ്ടല്ല. കരയിലും വെള്ളത്തിലും രക്ഷാപ്രവർത്തനങ്ങളുടെ റിഹേഴ്സൽ നടത്തിയാണ്.

ഇതു നാട്ടുകാർക്കു പകർന്ന ആത്മധൈര്യം ചെറുതല്ല. കഴിഞ്ഞ വർഷം 10 അടി വെള്ളം പൊങ്ങി ഇവിടെ. വീടുകളുടെ ഒന്നാം നില മുങ്ങി. രണ്ടാം നിലയിൽ ദിവസങ്ങളോളം കുടുങ്ങിയവരേറെ. പ്രളയസാധ്യതയും പ്രദേശത്തിന്റെ പ്രത്യേകതയും കണക്കിലെടുത്താണു കലക്ടർ എസ്. സുഹാസ് സൈന്യത്തെ ഉളിയന്നൂരിലേക്ക് അയച്ചത്. ലീഡിങ് കമാൻഡർ മേജർ താക്കൂറിന്റെ നേതൃത്വത്തിലുള്ള 75 അംഗ സംഘത്തിൽ മലയാളികളുമുണ്ട്. വെള്ളക്കെട്ടുകളെ മറികടക്കാൻ കരുത്തുള്ള 5 സ്റ്റാലിയൻ ലോറികൾ,

അലുമിനിയം ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, മരുന്നുകൾ, പ്രഥമ ശുശ്രൂഷാ കിറ്റുകൾ തുടങ്ങി ഒട്ടേറെ സാധനസാമഗ്രികളുമായാണു സംഘം എത്തിയത്. വാഹനങ്ങളും വീടുകളും അറ്റകുറ്റപ്പണി നടത്തുന്ന വിദഗ്ധരുമുണ്ടു കൂട്ടത്തിൽ. കഴിഞ്ഞ പ്രളയത്തിൽ ഇടുക്കിയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ലോറികളാണ് ഉളിയന്നൂരിൽ എത്തിച്ചിരിക്കുന്നത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama