go

മാല പൊട്ടിച്ച പ്രതികളെ പൊലീസിനു കൈമാറി

ernakulam news
സുജിത്ത്, സാജു
SHARE

കിഴക്കമ്പലം∙ ചെറുനെല്ലാട് വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച പ്രതികളെ തട്ടാംമുകളിൽ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പൊലീസിനു കൈമാറി. തൃപ്പൂണിത്തുറ വടക്കേക്കോട്ട കോച്ചേരി സുജിത്ത് (35), കടയിരുപ്പ് നടുവിലേത്ത് സാജു (45) എന്നിവരാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ 1.30നാണ് സംഭവം. മാല പൊട്ടിച്ചു പ്രതികൾ കടന്നു കളഞ്ഞ സംഭവം സമീപത്തെ എടിഎമ്മിൽ പണം നിറയ്ക്കാൻ എത്തിയ ജീവനക്കാരോട് വയോധിക അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ ഇവരെ വാഹനത്തിൽ പിൻതുടരുകയായിരുന്നു. ഇതിനിടെ തട്ടാംമുകളിൽ എത്തിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാരും നാട്ടുകാരും ചേർന്നു പിടികൂടി. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama