go

റെഡിമെയ്ഡ് പുകപ്പുരയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം

ernakulam news
കല്ലൂർക്കാട് കലൂരിൽ റെഡിമെയ്ഡ് പുകപ്പുരയിലുണ്ടായ തീപിടിത്തം.
SHARE

മൂവാറ്റുപുഴ∙ റബർ ഷീറ്റുകൾ ഉണക്കുന്ന മാതൃകാ റെഡിമെയ്ഡ് പുകപ്പുരയ്ക്ക് തീപിടിച്ചു വൻ നാശനഷ്ടം. കല്ലൂർക്കാട് കലൂർ കൊച്ചുകുടി വർഗീസ് ഒരുക്കിയിരുന്ന 10 റെഡിമെയ്ഡ് പുകപ്പുരകളിൽ ആറെണ്ണം പൂർണമായി കത്തിനശിച്ചു. ഇതിനുള്ളിലുണ്ടായിരുന്ന 2100 റബർഷീറ്റുകളും 720 കിലോഗ്രാം ചിരട്ടപ്പാലും ഒട്ടുപാലും കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണു തീപിടിത്തമുണ്ടായത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

കല്ലൂർക്കാട് നിന്നു രണ്ടും തൊടുപുഴയിൽ നിന്ന് ഒരു ഫയർ യൂണിറ്റുമെത്തി രണ്ടു മണിക്കൂറോളം പ്രയത്നിച്ചാണു തീയണച്ചത്. സമീപത്തേക്കുള്ള കെട്ടിടങ്ങളിലേക്കും പുകപ്പുരയിലേക്കും തീ വ്യാപിക്കാതെ തീയണയ്ക്കാനായിരുന്നു ശ്രമം. കല്ലൂർക്കാട് സ്റ്റേഷൻ ഓഫിസർ ജോൺ. ജി. പ്ലാക്കിലിന്റെ നേതൃത്വത്തിലായിരുന്നു ഫയർ യൂണിറ്റുകളുടെ പ്രവർത്തനം. റെഡിമെയ്ഡ് പുകപ്പുരകൾ സൗകര്യപ്രദമാണെങ്കിലും തീപടരാൻ സാധ്യത കൂടുതലാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama