go

കണ്ടക്ടർ ഇല്ലാതെ ബസ് ഓടിയതു 15 കിലോമീറ്റർ

Ernakulam News
കണ്ടക്ടർ കയറാത്തതു ശ്രദ്ധിക്കാതെ 14 കിലോ മീറ്ററർ ഓടി കൂത്താട്ടുകുളത്തിനു സമീപം ഉപ്പുകണ്ടത്ത് നിർത്തിയിട്ട സൂപ്പർഫാസ്റ്റ് ബസ് മുന്നിൽ. കണ്ടക്ടറെയും കയറ്റി എത്തിയ ഫാസ്റ്റ് പാസഞ്ചർ ബസ് പിന്നിൽ.
SHARE

കൂത്താട്ടുകുളം ∙ കണ്ടക്ടർ ഇല്ലാതെ 15 കിലോമീറ്ററോളം ഓടിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് എംസി റോഡിൽ നിർത്തിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കെഎൽ 15 എ 744 നമ്പർ ബസാണ് യാത്രാമധ്യേ മൂവാറ്റുപുഴയിൽ കണ്ടക്ടർ ഇറങ്ങിയ വിവരം അറിയാതെ യാത്ര തുടർന്നത്. കൂത്താട്ടുകുളത്തിനു സമീപം ഉപ്പുകണ്ടത്ത് എത്തിയപ്പോഴാണ് കണ്ടക്ടറില്ലെന്ന വിവരം യാത്രക്കാർ ശ്രദ്ധിച്ചത്.

ബസ് നിർത്തിയിട്ട് ഏതാനും സമയത്തിനുള്ളിൽ പിന്നാലെ എത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിൽ കണ്ടക്ടർ എത്തിയതോടെ സൂപ്പർഫാസ്റ്റ് ബസ് യാത്ര തുടർന്നു. കഴിഞ്ഞ ജൂണിൽ സമാനമായ 2 സംഭവങ്ങൾ ഈ റൂട്ടിൽ ഉണ്ടായി. ബത്തേരിയിൽ നിന്ന് കോട്ടയത്തിന് പുറപ്പെട്ട ആർഎസ്കെ 644 നമ്പർ ബസാണ് എട്ടിനു രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. 

അതിനു 2 ദിവസം മുൻപ് വടക്കു നിന്ന് കോട്ടയത്തിന് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റർ ഓടിയ സംഭവവും ഉണ്ടായി. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama