go

മരട് ഫ്ലാറ്റ് പൊളിക്കൽ: നടപടി തുടങ്ങി അധികൃതർ, പ്രതിഷേധിച്ചു താമസക്കാർ

Ernakulam News
പ്രതിഷേധച്ചൂട്: പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി അന്ത്യശാസനത്തെത്തുടർന്നു കൊച്ചി മരടിലെ ഫ്ലാറ്റുകൾ സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ താമസക്കാരുടെ പ്രതിഷേധത്തിനിടയിൽനിന്നു പൊലീസ് വലയത്തിൽ പുറത്തേക്കു കൊണ്ടു പോകുന്നു. മരട് നഗരസഭാധ്യക്ഷ ടി.എച്ച്.നദീറ, കലക്ടർ എസ്.സുഹാസ്, ഡിസിപി ജി.പൂങ്കുഴലി എന്നിവർ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

മരട് ∙ തീരദേശനിയമം ലംഘിച്ചു നിർമിച്ച 5 ഫ്ലാറ്റ് സമുച്ചയങ്ങൾ സുപ്രീം കോടതി വിധി അനുസരിച്ചു പൊളിക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചു സർക്കാരും മരട് നഗരസഭയും. ഫ്ലാറ്റുകൾ ഒഴിയില്ലെന്ന നിലപാടെടുത്ത താമസക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സന്ദർശനം നടത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനോടു ഫ്ലാറ്റുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നു താമസക്കാർ വ്യക്തമാക്കി. കുണ്ടന്നൂർ ഹോളിഫെയ്ത് എച്ച്ടുഒ ഫ്ലാറ്റിലെ താമസക്കാർ ചീഫ് സെക്രട്ടറിയെ തടയാൻ ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപെട്ടു പ്രതിഷേധക്കാരെ ശാന്തരാക്കി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama