go

തങ്കമ്മയുടെ കരവിരുതിൽ തൃക്കാക്കരയപ്പന്മാർ

Ernakulam News
ശ്രീമൂലനഗരം മട്ടാലക്കൽ തങ്കമ്മയുടെ വീട്ടുമുറ്റത്ത് വിൽപനയ്ക്കു വച്ചിരിക്കുന്ന തൃക്കാക്കരയപ്പന്മാർ.
SHARE

ശ്രീമൂലനഗരം∙ ചിങ്ങമാസം ആരംഭം മുതൽ ശ്രീമൂലനഗരം മട്ടാലക്കൽ തങ്കമ്മയ്ക്കു വിശ്രമമില്ല. പ്രദേശത്തെ പൂക്കളങ്ങളിൽ തൃക്കാക്കരയപ്പനെ ഒരുക്കുന്നത് തങ്കമ്മയാണ്. നൂറുകണക്കിനു പൂക്കളങ്ങളിൽ തങ്കമ്മയുടെ ‍ കരവിരുതിൽ കളിമണ്ണിൽ രൂപംകൊണ്ട തൃക്കാക്കര മൂർത്തിമാർ വാഴുന്നു. ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി പ്രദേശങ്ങളിലേക്കാണ് കൂടുതലായി തൃക്കാക്കരയപ്പന്മാർ വിറ്റുപോകുന്നത്. ശ്രീമൂലനഗരത്ത് സ്വന്തം വീടിനു മുന്നിൽ ഇരുന്നാണ് വിൽപന. കൂടാതെ പല വിപണന മേളകളിലും പോകാറുണ്ട്. 5 തൃക്കാക്കരയപ്പന്മാരുള്ള ഒരു സെറ്റിന് 150 രൂപയാണ് വില. അത്തപ്പൂക്കളം ഇട്ടു തുടങ്ങുന്നതിനു ഒരു മാസം മുൻപ് തൃക്കാക്കരയപ്പന്മാരുടെ നിർമാണം ആരംഭിക്കും. കളിമണ്ണ് കുഴച്ചു രൂപം ഉണ്ടാക്കി അതു 3 ദിവസം ഉണക്കാൻ വയ്ക്കുന്നു. തുടർന്ന് അതിനു നിറം കൊടുക്കും. നേരത്തെ മണ്ണ് ഇവിടെ നിന്നു തന്നെ കിട്ടുമായിരുന്നു.  ഇപ്പോൾ ആവശ്യത്തിനുള്ള മണ്ണ് പുറമേ നിന്നു വില കൊടുത്തു വാങ്ങുകയാണ്. ഉണ്ടാക്കുന്നതു മുഴുവനും വിറ്റു പോകാറില്ലെന്നു തങ്കമ്മ പറഞ്ഞു. ബാക്കിയുള്ളവ അടുത്ത വർഷത്തേക്കു സൂക്ഷിച്ചു വയ്ക്കും. 20 വർഷമായി തങ്കമ്മ ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama