go

വേഗ നിയന്ത്രണം പിൻവലിച്ചു, ഇനി മെട്രോ പാഞ്ഞെത്തും

kochi-metro
SHARE

കൊച്ചി ∙ മഹാരാജാസ് കോളജ് സ്റ്റേഷൻ മുതൽ തൈക്കൂടം വരെ മെട്രോ ട്രെയിനുകൾക്ക് ഏർപ്പെടുത്തിയിരുന്ന വേഗ നിയന്ത്രണം പിൻവലിച്ചു.പുതിയ ലൈൻ ഉദ്ഘാടനം ചെയ്തതു മുതൽ ഒരു മാസത്തേക്ക് ആയിരുന്നു വേഗ നിയന്ത്രണം. തൈക്കൂടത്തു നിന്ന് ആലുവ എത്താൻ 43 മിനിറ്റ് മതി. പുതിയ ലൈനിൽ മണിക്കൂറിൽ 25 കിലോമീറ്റർ ആയിരുന്നു ട്രെയിനിന്റെ വേഗം.

നിയന്ത്രണം നീക്കിയതോടെ ഇത് മണിക്കൂറിൽ 80 കിലോമീറ്റർ  വരെയായി. സ്റ്റേഷനുകളോട് അടുക്കുമ്പോൾ ഇത് 50 കിലോമീറ്റർ ആകും. മഹാരാജാസ്– തൈക്കൂടം ലൈനിൽ 7 മിനിറ്റ് ഇടവേളയിൽ ട്രെയിൻ ലഭിക്കും. ഇതുവരെ 14 മിനിറ്റ് ആയിരുന്നു ഇടവേള. ആലുവയിൽ നിന്നു മഹാരാജാസ് സ്റ്റേഷന് അപ്പുറത്തേക്കു പോകേണ്ടവർ ട്രെയിൻ മാറിക്കയറണം എന്ന പൊല്ലാപ്പും ഇല്ലാതാവും. കഴിഞ്ഞ മാസം 4 നാണു മഹാരാജാസ്– തൈക്കൂടം ലൈൻ ഉദ്ഘാടനം ചെയ്തത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama