go

വോട്ടെടുപ്പ് സാമഗ്രികൾ സൂക്ഷിക്കാൻ സുരക്ഷാ മുറി സജ്ജം

ernakulam-byelection-security-room
എറണാകുളം ഉപതിരഞ്ഞെടുപ്പിലെ വോട്ടിങ് മെഷിനുകൾ സൂക്ഷിക്കാനുള്ള മഹാരാജാസ് കോളജിലെ സ്ട്രോങ് റൂം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ ഐജി വിജയ് സാഖറെയും കലക്ടർ എസ്. സുഹാസും
SHARE

കാക്കനാട്∙ എറണാകുളം ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സാമഗ്രികളും വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങളും സൂക്ഷിക്കാൻ സുരക്ഷാ മുറി സജ്ജമായി. മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തോടനുബന്ധിച്ചാണ് സുരക്ഷാ മുറി. കലക്ടർ എസ്.സുഹാസ്, ഐജി വിജയ് സാഖറെ തുടങ്ങിയവർ ഇന്നലെ ഇവിടത്തെ സുരക്ഷാ ക്രമീകരണം വിലയിരുത്തി. ഡപ്യൂട്ടി കലക്ടർ എസ്.ഷാജഹാൻ, തഹസിൽദാർ ബീന പി.ആനന്ദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

20നു രാവിലെ ഇവിടെ നിന്നാകും വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം. അതിനു മുൻപ് വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സുരക്ഷാ മുറിയിലെത്തിക്കും. സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ പേരും ചിഹ്നവും പതിച്ച ശേഷമാകും സുരക്ഷാ മുറിയിലേക്ക് മാറ്റുക. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ തുടങ്ങി. സെക്ടറൽ ഓഫിസർമാർക്കാണ് ആദ്യം പരിശീലനം നൽകിയത്. ഇവർ ഇന്നു പ്രിസൈഡിങ് ഓഫിസർമാർക്കും ഒന്നാം പോളിങ് ഓഫിസർമാർക്കും പരിശീലനം നൽകും.

മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകിട്ട് വരെ വിവിധ ബാച്ചുകളിലായിട്ടാണ് പരിശീലനം. പോളിങ് ജീവനക്കാർക്കുള്ള നിയമന ഉത്തരവുകൾ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. കേന്ദ്ര–സംസ്ഥാന–പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് പോളിങ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. നാളെ പരിശീലനം പൂർത്തിയാക്കുന്നവർ 20നു രാവിലെ 7ന് വോട്ടെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങാൻ മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ ഹാജരാകാൻ നിർദേശിക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama