go

എറണാകുളത്തെത്തും 17 ‘വിദേശ’ വോട്ടുകൾ

vote–image
SHARE

കാക്കനാട്∙ വിദേശത്താണെങ്കിലും നാട്ടിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചതു എറണാകുളം മണ്ഡലത്തിലെ 17 പേർക്ക്. 9 വിദേശ രാജ്യങ്ങളിൽ നിന്നാകും ഇവർ വോട്ടവകാശം വിനിയോഗിക്കുക. നയതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ബാലറ്റ് പേപ്പർ ഇ മെയിൽ വഴി അയച്ചു കൊടുത്തു വോട്ട് ചെയ്യിപ്പിക്കുന്നത്. അയർലൻഡ്, സൗത്ത് സുഡാൻ, റഷ്യ, ഇസ്രായേൽ, ശ്രീലങ്ക, സീഷെൽസ്, ബംഗ്ലാദേശ്, ഹോങ്കോങ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മിഷണർ ഓഫിസുകളിലും സേവനമനുഷ്ഠിക്കുന്ന എറണാകുളം മണ്ഡലത്തിൽ ഉൾപ്പെട്ട വോട്ടർമാർക്കാണ് ഇ മെയിൽ വോട്ട് സൗകര്യം. ഇലക്ട്രിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് (ഇടിപിബി) സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.

സ്ഥാനാർഥികളുടെ ചിഹ്ന നിർണയം പൂർത്തിയായ ഉടൻ നയതന്ത്ര ഓഫിസുകളിലേക്ക് ബാലറ്റ് പേപ്പർ ഇ മെയിലിലൂടെ അയച്ചു. ബാലറ്റ് പേപ്പറിന്റെ പ്രിന്റൗട്ട് എടുക്കാനുള്ള രഹസ്യ പിൻ നമ്പർ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിലേക്കാണ് അയച്ചിരിക്കുന്നത്. തപാൽ വഴിയാണ് വരണാധികാരിക്കു തിരിച്ചയക്കുന്നത്. വോട്ടെണ്ണലിനു തലേന്നാൾ വരെ ഇതു സ്വീകരിക്കും. പ്രത്യേക അപേക്ഷ നൽകിയവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിനകത്തു സേവനമനുഷ്ഠിക്കുന്ന സൈനികർക്കും ഇ മെയിൽ വോട്ടിന് സൗകര്യമൊരുക്കിയിട്ടുണ്ട്.മൊത്തം 107 പേർക്കാണ് ഇ മെയിൽ വഴി വോട്ട് ചെയ്യാൻ അവസരം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama