go

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; ബസിടിച്ച് മരിച്ചു

accident-representative-image
SHARE

അങ്കമാലി∙ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മഞ്ഞപ്ര കിലുക്കൻ ഔസേഫിന്റെ മകൻ വർഗീസ് (48) മരിച്ചു. ബൈക്ക് ഓടിച്ച അയ്യമ്പുഴ പ്ലാവിലകിഴക്കേത് സത്യനെ (48) ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്ര ചന്ദ്രപ്പുര ജംക്‌ഷനിൽ ഇന്നലെ 9.20 നായിരുന്നു അപകടം.

വർഗീസ്

കാലടിയിൽ ഡോക്ടറെ കാണാൻ പോകുന്നതിനു മഞ്ഞപ്ര പുല്ലേത്താൻ കവലയിൽ കാത്തു നിന്ന വർഗീസ് ബസ് കിട്ടാത്തതിനാലാണ് ബൈക്കിന്റെ പിറകിൽ കയറിയത്. ചാലക്കുടിയിൽ നിന്ന് കോതമംഗലത്തേക്കു പോയ കെഎസ്ആർടിസി ബസാണ് ബൈക്കുമായി ഇടിച്ചത്. റോഡിൽ വീണു തലയ്ക്ക് ഏറ്റ പരുക്കാണു വർഗീസിന്റെ മരണ കാരണം. സത്യനും തലയ്ക്കാണു പരുക്ക്. വർഗീസ് കാർ ഡ്രൈവറാണ്. സംസ്കാരം ഇന്ന് 3 ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ: അയ്യമ്പുഴ മാടൻ സോജി. മക്കൾ: ജിസ്മി, ജിസ്ന.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama