go

നമുക്കൊരു പൂച്ചക്കുട്ടിയെ ദത്തെടുത്താലോ?

blr-cat
SHARE

കൊച്ചി ∙ വളർത്തുമൃഗത്തെ ദത്തെടുത്ത് ഒരു ജീവൻ രക്ഷിക്കാൻ സന്നദ്ധരാണോ? എങ്കിൽ നിങ്ങൾക്കു തിരഞ്ഞെടുക്കാൻ അനാഥരായ നായ്ക്കുട്ടികളും പൂച്ചക്കുട്ടികളും ഒരുങ്ങുന്നു.  10നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രാജേന്ദ്ര മൈതാനത്താണു ദത്തെടുക്കൽ ഡ്രൈവ്.  വൺനെസ്, ധ്യാൻ ഫൗണ്ടേഷൻ, പി‌എഫ്‌എ എന്നിവ ചേർന്നാണു സംഘടിപ്പിക്കുന്നത്. വഴിതെറ്റിയ മൃഗങ്ങളുടെ രക്ഷയും പുനരധിവാസവും ഉറപ്പാക്കുന്ന ഒരു കൂട്ടം സന്നദ്ധപ്രവർത്തകരുടെ സംഘടനയാണു വൺനെസ്. 

അനാഥരായ നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും ഉപേക്ഷിക്കപ്പെട്ട നായ്ക്കളെയും രക്ഷപ്പെടുത്തി പല വീടുകളിലും  അഭയകേന്ദ്രങ്ങളിലും വളർത്തിയെടുക്കുകയാണ്.  ഇവയാണു ദത്തെടുക്കൽ ഡ്രൈവിലെത്തുക. വിവരങ്ങൾക്ക്: 9895596151.  വെള്ളപ്പൊക്കത്തിൽ രക്ഷപ്പെട്ട മൃഗങ്ങൾക്കും അനാഥരായ നായ്ക്കുട്ടികൾക്കും പൂച്ചക്കുട്ടികൾക്കുമായി  ഇവർ നേരത്തെ മംഗളവനത്തിൽ 2 ദത്തെടുക്കൽ ഡ്രൈവുകൾ നടത്തിയിട്ടുണ്ട്. ഈ സംഘം വേനൽക്കാലത്ത് ‘വാട്ടർ ബൗൾ പ്രോജക്ട്’ വഴി 300 സൗജന്യ മൺപാത്രങ്ങൾ വിതരണം ചെയ്തു. കടുത്ത ചൂടിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജലം നൽകാൻ ഇതു സഹായകമായി. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama