അങ്കമാലി ∙ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ട മേരിഗിരി പൈനാടത്ത് സോമിയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. താബോറിൽ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെയും യാത്രക്കാരെയും മാരകായുധങ്ങളുമായി ആക്രമിച്ചെന്ന കേസിൽ പൊലീസ് നിരീക്ഷണത്തിലിരിക്കെയാണ് കാവൽനിന്ന പൊലീസുകാരനെ ആക്രമിച്ച് മുറിയിൽ പൂട്ടിയിട്ട് ശേഷം രക്ഷപെട്ടത്.
അങ്കമാലി ഡിവൈഎസ്പി ജി.വേണു,അങ്കമാലി സ്റ്റേഷൻ ഹൗസ് ഓഫിസർ മുഹമ്മദ് റിയാസ്, എസ്ഐ ജി.അരുൺ, ഉദ്യോഗസ്ഥരായ അഷ്റഫ്, റോണി അഗസ്റ്റിൻ, സലിൻകുമാർ, ബെന്നി എന്നിവർ ഉൾപ്പെട്ട സംഘം സോമിയെ തമിഴ്നാട് വനമേഖലയിൽ നിന്നാണ് പിടിച്ചത്.