go

ആവേശമായി സച്ചിൻ; ആരവമായി ആരാധകർ

ernakulam-sachin
ഞങ്ങൾ സെഞ്ചുറിക്കാർ: കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തൺ 2019ലെ 7 കിലോമീറ്റർ ഫൺ റണ്ണിൽ പങ്കെടുത്ത 103 വയസ്സുള്ള പരമേശ്വരൻ മൂത്തത് സച്ചിൻ സമ്മാനിച്ച ഉപഹാരവുമായി. ഇതേ ഇനത്തിൽ പങ്കെടുത്ത 90 വയസ്സുള്ള പി.സി.ജേക്കബിനെ ചിത്രത്തിന്റെ വലത്തേ അറ്റത്ത് കാണാം. ടോവിനോ തോമസ്, എറണാകുളം സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ, ഐഡിബിഐ ഫെഡറൽ ചീഫ് മാർക്കറ്റിംഗ് ഓഫിസർ കാർത്തിക് രാമൻ എന്നിവർ സമീപം
SHARE

കൊച്ചി∙  രാത്രി തകർത്തു പെയ്ത മഴയിലും അലിയാത്ത ആവേശത്തോടെ പുലർച്ചെ 3.30 മുതൽ വില്ലിങ്ഡൻ ഐലൻഡിലെ പാതകൾ നിറഞ്ഞൊഴുകി ഓട്ടക്കാർ. പോയ വർഷത്തെ അപേക്ഷിച്ചു മൂവായിരത്തിലേറെ പേരുടെ അധിക പങ്കാളിത്തം ഉറപ്പാക്കിയാണു സ്പൈസ് കോസ്റ്റ് മാരത്തൺ 2019ന് കൊടിയിറങ്ങുന്നത്. 

ernakulam-marathon
വില്ലിങ്ടൺ ഐലൻഡിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തൺ 2019ലെ സമ്മാനദാന ചടങ്ങിലെ ആവേശം

പുലർച്ചെ 3ന് തന്നെ ഓടാനെത്തിയവരുടെ തിരക്കായിരുന്നു ഐലൻഡിലെ മൈതാനത്ത്. വാം അപ് സെഷനുമായി എയ്റോബിക് ഡാൻസ് ആരംഭിച്ചതോടെ ബീറ്റിനൊപ്പം ചുവടുവച്ചും ആർപ്പു വിളിച്ചും ഓട്ടക്കാർ ആവേശത്തിലായി.തുടർന്നു മൈതാനത്തിനു പുറത്തെ സ്റ്റാർട്ടിങ് പോയിന്റിലേക്ക്. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഫ്ലാഗ് ഓഫ് പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും ആരാധകരും ഫോമിലായി.

ആർപ്പുവിളികളും കയ്യടിയും ‘സച്ചിൻ... സച്ചിൻ’ വിളികളുമുയർന്നു. യുവനടൻ ടൊവിനോ തോമസിന്റെ സാന്നിധ്യവും ആവേശമുയർത്തി. താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും വൻ തിരക്കായിരുന്നു. ഫുൾ മാരത്തൺ പുലർച്ചെ 3.30നും ഹാഫ് മാരത്തൺ 4.30നും ഫൺ റൺ 6.30നും ആരംഭിച്ചു. രാജ്യത്തെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷൻ മാരത്തണാണു സ്പൈസ് കോസ്റ്റ്. 

സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും മാരത്തൺ ശ്രദ്ധേയമായി. കോർപറേറ്റ് മേഖലയിൽനിന്നു മാത്രം 1500 പേരെത്തി. സ്കൂൾ, കോളജ് വിദ്യാർഥികളും വിവിധ സേനകളുടെ പ്രതിനിധികളുമെത്തി. ഇപ്രാവശ്യം പങ്കാളിത്തം ഉയർന്നതു ഫിറ്റ്നസിന്റെ കാര്യത്തിൽ മലയാളികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്നതിനു തെളിവാണെന്നു സംഘാടകരായ സോൾസ് ഓഫ് കൊച്ചി ഭാരവാഹികൾ പറഞ്ഞു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama