go

ഈ പാലം പ്രളയത്തിനു കുറുകെ, ഇടുക്കിയുടെ കരുത്ത്

 അതിജീവിക്കും ഞങ്ങൾ: കള്ളക്കുട്ടിക്കുടിയിലെ  താൽക്കാലിക ഈറപ്പാലത്തിലൂടെ അങ്കണവാടിയിലേയ്ക്ക് പോകുന്ന കെ.വി. ഓമന. ഈ പാലത്തിന്റെ കഥ വായിക്കാം, തൊട്ടടുത്ത്..   ചിത്രം: അരവിന്ദ് ബാല ∙ മനോരമ
അതിജീവിക്കും ഞങ്ങൾ: കള്ളക്കുട്ടിക്കുടിയിലെ താൽക്കാലിക ഈറപ്പാലത്തിലൂടെ അങ്കണവാടിയിലേയ്ക്ക് പോകുന്ന കെ.വി. ഓമന. ഈ പാലത്തിന്റെ കഥ വായിക്കാം, തൊട്ടടുത്ത്.. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
SHARE

വേദനകൾ തൊട്ടറിയാൻ, തിരിച്ചുവരവിന്റെ സാധ്യതകൾ തേടി... മലയാള മനോരമയുടെ പരിചയസമ്പന്നരായ നാലു പത്രപ്രവർത്തകരും മൂന്നു ഫൊട്ടോഗ്രഫർമാരും ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തപ്പോൾ കണ്ടതും അറിഞ്ഞതും...

പത്തു വർഷം കഴിഞ്ഞാലും ഇടുക്കിയെ പൂർവസ്ഥിതിയിൽ എത്തിക്കാനാവില്ല മന്ത്രി എം. എം. മണി (ഓഗസ്റ്റ് 28)... യാത്രയ്ക്ക് അടിസ്ഥാനമായത് മന്ത്രി എംഎം മണിയുടെ ഈ ആശങ്കപ്പെടുത്തുന്ന പ്രസ്താവനയായിരുന്നു!

മൂന്നു ദിവസമേ ആദിവാസിക്കുടി ഒറ്റപ്പെട്ടുള്ളൂ. ജനം ഒന്നിച്ച കഥ ഇതാ....

അസുഖം വന്നാൽ ആദിവാസികൾ ചങ്കിനടിച്ച് പ്രാർഥിക്കുന്ന പാലമാണ് മാങ്കുളം സിങ്കുകുടിയിലെ കള്ളക്കുട്ടിക്കുടി പാലം. ചട്ടിത്തലയൻ പാമ്പുകൾ വാ പിളർന്നുകിടക്കുന്ന വഴികളിലൂടെ ചെങ്കുത്തായ ഇറക്കമിറങ്ങി ആശുപത്രിയിലെത്തിക്കാൻ സമയം അനുവദിക്കണേ എന്നാണ് പ്രാർഥന. ആ പാലമാണ് പ്രളയത്തിൽ ഒലിച്ചുപോയത്. ആദിവാസിക്കുടികൾ ഒറ്റപ്പെട്ടു. വെള്ളപ്പാച്ചിലിന്റെ ഇരമ്പലിൽ വിശക്കുന്നെന്നു വിളിച്ചുപറയാൻ പോലുമാകാത്ത അവസ്ഥ. 

പക്ഷേ, ആ വിശപ്പിന്റെ വിളി ഇക്കരെയുള്ള ജനത്തിന് മനസ്സിലായി. മൂന്നു ദിവസം  ആഹാരം കയറുവഴി കെട്ടിയെറിഞ്ഞുനൽകി അവരുടെ വിശപ്പുമാറ്റി. ആനകളെ തടയാൻ കെട്ടിയ ഇരുമ്പുവേലിയിലെ കമ്പികൾ അഴിച്ചെടുത്തു. അതും ഈറ്റയും ചേർത്ത് വെള്ളപ്പാച്ചിലിനു മുകളിലൂടെ ഇരുകരയിലെയും ജനങ്ങൾ ചേർന്നൊരു താൽക്കാലിക പാലമുണ്ടാക്കി. ഇടുക്കിയിലെ അതിജീവനത്തിന്റെ വലിയ പാഠങ്ങളിലൊന്ന് ഇവിടെ ജനിച്ചു. 

ഇന്ന് ഇതിലേ അങ്കണവാടി വർക്കർമാരായ കെ.വി. ഓമനയും ഷൈനി ജോർജും ആദിവാസിക്കുടിയിലെ സെന്ററിലെത്തി കുട്ടികളെ പഠിപ്പിക്കുന്നത് തുടരുന്നു. 50 കിലോ വരെ തലയിലേറ്റി ഈ പാലത്തിലൂടെ കുടിയിലെ ജനത ധൈര്യത്തോടെ യാത്രചെയ്യുന്നു. 

ഇനി വേണ്ടത്: ഈ ഈറ്റപ്പാലം പഴകുംമുൻപ് പുതിയ പാലം വരണം. പഞ്ചായത്ത് മുൻകൈയെടുക്കണം. 

Read more : Kerala Floods

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama