go

ഫ്ലെക്സുകൾ നീക്കം ചെയ്യുന്നു

  Idukki News
കോലാനി ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് തൊടുപുഴ നഗരസഭാ അധികൃതർ നീക്കം ചെയ്യുന്നു.
SHARE

തൊടുപുഴ ∙ നഗരത്തിൽ ഉൾപ്പെടെ പൊതു സ്ഥലത്ത് അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലെക്സുകളും ബോർഡുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി കോലാനി ജംക്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സിപിഎം സ്ഥാപിച്ചിരുന്ന വലിയ കട്ടൗട്ട് നഗരസഭാ അധികൃതർ എടുത്തു മാറ്റി.  

ഇന്നലെ രാവിലെയാണ് നഗരസഭാ ഉദ്യോഗസ്ഥർ പിണറായിയുടെ കട്ടൗട്ട് നീക്കം ചെയ്തത്. എന്നാൽ ലോറിയിൽ കയറ്റിയ കട്ടൗട്ട് സിപിഎം പ്രവർത്തകരെത്തി തിരികെ എടുത്തു കൊണ്ടു പോയതായി പരാതിയുണ്ട്. ഇത് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ബഹളത്തിന് ഇടയാക്കി. 

അനധികൃതമായി നഗരത്തിൽ സ്ഥാപിക്കുന്ന ഫ്ലെക്സുകൾ നീക്കം ചെയ്യാത്തതിനെതിരെ യുഡിഎഫ്–ബിജെപി കൗൺസിലർമ‍ാർ രംഗത്ത് വന്നു. അടുത്ത ദിവസം തന്നെ പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന മുഴുവൻ ഫ്ലെക്സുകളും നീക്കം ചെയ്യാമെന്ന് ചെയർപഴ്സൻ മിനി മധു അറിയിച്ചതോടെയാണ് ബഹളം ശമിച്ചത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama