go

ബസിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു

  Idukki News
ചെറുതോണിയിൽ കെഎസ്ആർടിസി ബസിനു മുകളിലേക്കു വീണ മരത്തിന്റെ ശിഖരം അഗ്നിശമനസേന മുറിച്ചു നീക്കുന്നു.
SHARE

ചെറുതോണി ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണ് മുൻപിലെ ചില്ല് തകർന്നതു ഭീതി പടർത്തി. ഡ്രൈവർ സമയോചിതമായി വാഹനം നിർത്തിയതിനെത്തുടർന്ന് അപകടം ഒഴിവായി.  തൊടുപുഴയിൽ നിന്നു ചെറുതോണിയിലേക്ക് സർവീസ് നടത്തുന്ന ബസിനു മുകളിലേക്ക് ഇന്നലെ ഒൻപതോടെ ആണ് ചെറുതോണി പൊലീസ് സ്റ്റേഷനു മുന്നിലുള്ള വളവിൽ നിന്നിരുന്ന മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണത്. 

നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ചില്ലുകൾ തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.  തുടർന്ന് ഇടുക്കിയിൽ നിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. 

സ്റ്റേഷൻ ഓഫിസർ ആർ. ജയദേവന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കെ.എം.നാസർ, അനിൽ കുമാർ, ജയിംസ് തോമസ് എന്നിവരും ഉണ്ടായിരുന്നു. ഉണങ്ങി നിന്നിരുന്ന മരം കഴിഞ്ഞ 4 മാസമായി അപകട ഭീഷണി ഉയർത്തിയിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama