go

പിടിച്ചെടുത്ത 28500 ഡിറ്റനേറ്ററുകൾ നിർവീര്യമാക്കി

 Idukki News
ജില്ലാ ബോംബ് സ്ക്വാഡ് കുമളിയിൽ പിടികൂടിയ ഡിറ്റനേറ്ററുകൾ ടയറിനുള്ളിൽ ഘടിപ്പിച്ച് നിർവീര്യമാക്കുന്നു
SHARE

നെടുങ്കണ്ടം ∙ ജില്ലാ ബോംബ് സ്ക്വാഡ് 4 ദിവസം കൊണ്ട് നിർവീര്യമാക്കിയത് 28500 ഡിറ്റനേറ്ററുകൾ. 25500 ഡിറ്റനേറ്ററുകളും 3000 ഇലക്ട്രിക് ഡിറ്റനേറ്ററുകളുമാണു ജില്ലാ ബോംബ് സ്ക്വാഡ് നശിപ്പിച്ചത്. കുമളിയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്ത ഡിറ്റനേറ്ററുകളാണ് നിർവീര്യമാക്കിയത്. 

ജില്ലാ ബോംബ് സ്ക്വാഡ് ഓഫിസർ ഇൻ ചാർജ് പി.എം.സുനിൽ, എഎസ്ഐ എ.കെ.സുധാകരൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഗ്രെയ്സൺ ആന്റണി, സുഭാഷ്, സുയിന്ത് എന്നിവരടങ്ങിയ സംഘമാണ് ഇവ നിർവീര്യമാക്കിയത്. 

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു വന്ന ബസ് പരിശോധിച്ചപ്പോൾ പിടിച്ചെടുത്ത ഡിറ്റനേറ്ററുകളാണ് നശിപ്പിച്ചത്.  തിരുവല്ലയിലേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണു സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 

അതിർത്തി ചെക്പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥരും വാണിജ്യ നികുതി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ ഉടമസ്ഥരില്ലാത്ത 3 ബാഗുകൾ കണ്ടെത്തുകയായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണ് അടുക്കി വച്ച നിലയിൽ ഡിറ്റനേറ്ററുകൾ കണ്ടത്. പരിശോധന സമയത്ത് 3 പേർ ബസിൽ നിന്നു കടന്നിരുന്നു. 

ഇവരെ പിന്നീട് പിടികൂടി. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കൾ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. അന്വേഷണത്തിൽ പ്രതികൾ പിടിയിലായിരുന്നു. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നത് അപകടകരമായതിനാൽ കോടതി അനുമതി നേടിയ ശേഷമാണ് ബോംബ് സ്ക്വാഡിന്റെ പ്രത്യേക വിഭാഗം ഡിറ്റനേറ്ററുകൾ നിർവീര്യമാക്കിയത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama