go

മിനി സിവിൽ സ്റ്റേഷൻ ജംക്‌ഷനിൽ ടൈൽ പാകലിന് തുടക്കം

Idukki News
തൊടുപുഴ അമ്പലം ബൈപാസിൽ മിനി സിവിൽ സ്റ്റേഷൻ ജംക്‌ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ടൈൽ പാകുന്ന പണികൾ ആരംഭിച്ചപ്പോൾ. ചിത്രം : മനോരമ
SHARE

തൊടുപുഴ ∙ നഗരത്തിലെ റോഡുകളുടെ ദുരവസ്ഥയ്ക്കു പരിഹാരമാകുന്നു. അമ്പലം ബൈപാസിൽ മിനി സിവിൽ സ്റ്റേഷൻ ജംക്‌ഷനിൽ ടൈൽ പാകൽ തുടങ്ങി. മഴക്കാലത്ത് ഈ ഭാഗം തകർന്ന് കുണ്ടും കുഴിയുമായിരുന്നു.150 മീറ്ററോളം ഭാഗമാണു ടൈൽ പാകുന്നത്. ബൈപാസിലെ ബാക്കി ഭാഗം ടാർ ചെയ്യാനാണ് തീരുമാനമെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി.

പൈപ്പിടാൻ കുഴിക്കൽ

ശുദ്ധജല പൈപ്പിടാൻ കുത്തിപ്പൊളിക്കുന്ന റോഡുകളും ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായി. ഒരു മാസത്തോളമായി പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട്.   എന്നാൽ പൈപ്പിട്ട ശേഷം അറ്റകുറ്റപ്പണിയില്ല

ഗതാഗതക്കുരുക്ക് രൂക്ഷം

ടൈൽ പാകലിനോടനുബന്ധിച്ച് ഇതുവഴിയുള്ള ഗതാഗതം പ്രധാന റോഡിലൂടെ തിരിച്ചു വിട്ടതോടെ മൂവാറ്റുപുഴ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാഞ്ഞിരമറ്റം ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ മൂവാറ്റുപുഴ റോഡിലേക്ക് തിരിയുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പൊതു പണിമുടക്ക് നടന്ന ദിവസങ്ങളിൽ ഇവിടെ പണി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നു നഗരവാസികൾ പറയുന്നു. പണി രാത്രി മാത്രം ആക്കണമെന്നും ആവശ്യമുണ്ട്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama