go

വ്യാപാരസ്ഥാപനം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം

SHARE

നെടുങ്കണ്ടം ∙ മുറുക്കിത്തുപ്പിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാത്രി വ്യാപാരസ്ഥാപനം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. വഴിയാത്രക്കാർ നാട്ടുകാരെ വിളിച്ചുണർത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി.

  വ്യാഴം രാത്രി മുണ്ടിയെരുമയിലാണ് സംഭവം. പ്രതി മുണ്ടിയെരുമ സ്വദേശി നാസർ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം കടയുടെ മുന്നിൽ മുറുക്കിത്തുപ്പുന്നതുമായി ബന്ധപ്പെട്ട് നാസറും കടയുടമയായ പ്രീതിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് കട കത്തിക്കുമെന്ന് നാസർ ഭീഷണിപ്പെടുത്തിയതായി നെടുങ്കണ്ടം എസ്ഐ. കെ.പി. മനേഷ് പറഞ്ഞു. കട അടച്ചശേഷം എത്തിയ നാസർ പെട്രോൾ ഒഴിച്ചു തീയിടുകയായിരുന്നു.

  കടയിൽ 2 പാചക വാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ  പ്രതിഷേധിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി മുണ്ടിയെരുമ യൂണിറ്റ് പ്രസിഡന്റ് ബിജു കളരിക്കൽ, സെക്രട്ടറി എം.മീരാസ എന്നിവർ പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama