go

വൻ കഞ്ചാവു വേട്ട; 6 പേർ പിടിയിൽ

Idukki News
കമ്പംമെട്ടിൽ കഞ്ചാവുമായി പിടിയിലായ മജേഷ്, അരുൺ, അരുൺകുമാർ, സന്ദീപ് എന്നിവർ.
SHARE

നെടുങ്കണ്ടം ∙ കമ്പംമെട്ട്, നെടുങ്കണ്ടം എന്നിവിടങ്ങളിൽ കഞ്ചാവു വേട്ട. 3 കേസുകളിലായി 6 പേർ പിടിയിൽ. 1.510 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

ഇന്നലെ പുലർച്ചെ കാറിൽ കഞ്ചാവുമായെത്തിയ 4 കോട്ടയം സ്വദേശികളാണ് കമ്പംമെട്ടിൽ പിടിയിലായത്. ചങ്ങനാശേരി മാമൂട് വേങ്ങമൂട്ടിൽ മജേഷ് (25), സജിഭവനിൽ അരുൺ (23), പുത്തൻവീട്ടിൽ അരുൺകുമാർ (23), സന്ദീപ് (22) എന്നിവരാണ് അറസ്റ്റിലായത്. 1.180 കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു. ചങ്ങനാശേരിയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പ്രതികൾ കഞ്ചാവ് വിറ്റിരുന്നതായി എക്സൈസ് അറിയിച്ചു.

Idukki News
സുനിൽ

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പത്തനംതിട്ട മല്ലപ്പള്ളി കൃഷ്ണവിലാസം ബിബിൻ (26) പിടിയിലായി. 280 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കഞ്ചാവുമായി ബസ് കാത്തു നിൽക്കുന്നതിനിടെ കട്ടപ്പന കുന്തളം പാറ സ്വദേശി സുനിൽ (24) പിടിയിലായി. 50 ഗ്രാം കഞ്ചാവ് കണ്ടെത്തി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama