go

കഞ്ചാവ് കടത്ത്: പ്രതിയെ റിമാൻഡ് ചെയ്തു

SHARE

നെടുങ്കണ്ടം ∙    2.50 കിലോഗ്രാം കഞ്ചാവുമായി വനത്തിൽ നിന്ന് എക്സൈസ് വ്യാഴം രാത്രി പിടികൂടിയ കമ്പം കെകെ പെട്ടി, ചെല്ലണ്ടിയമ്മൻകോവിൽ പ്രഭു (35)വിനെ കോടതി റിമാൻഡ് ചെയ്തു.

ചെക്പോസ്റ്റുകളിൽ പരിശോധന ഊർജിതമാക്കിയതോടെ കേരള–തമിഴ്നാട് അതിർത്തി മേഖലകളിലെ വനപാതയിലൂടെ 10 മുതൽ 15 കിലോമീറ്റർ വരെ നടന്നു കഞ്ചാവ് കടത്തൽ വ്യാപകമാണെന്ന് എക്സൈസിനു സൂചന ലഭിച്ചിരുന്നു. 

കഞ്ചാവ് കേരള-തമിഴ്നാട് അതിർത്തിയിലെ കാട്ടുവഴിയിലൂടെ എത്തിച്ച് എറണാകുളം സ്വദേശിക്ക് നൽകുന്നതിനായി കാത്തു നിൽക്കുന്നതിനിടെയാണ് പ്രഭു എക്സൈസ് പിടിയിലായത്. 

ഉടുമ്പൻചോല റേഞ്ച് ഇൻസ്പെക്ടർ ജി.വിജയകുമാർ, പ്രിവന്റീവ് ഓഫിസർ പി.ഡി.സേവ്യർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എൻ രാജൻ, എൻ.വി.ശശീന്ദ്രൻ, കെ. ആർ.ശശികുമാർ, ഷിയാദ്, ലിജോ ജോസഫ്, ജിബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നു ഇടുക്കി ഡപ്യൂട്ടി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama