go

അപേക്ഷിച്ചത് 100 കർഷകർ; തൊഴിലാളികളെ ലഭിച്ചത് 11 പേർക്ക്

Idukki News
കാന്തല്ലൂർ പൂത്തൂരിൽ കൃഷിയിറക്കാനായി ഒരുക്കേണ്ട പാടങ്ങൾ.
SHARE

മറയൂർ ∙ ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പണി നടപ്പാക്കുന്നതിലെ അപാകതമൂലം കാർഷികമേഖല പ്രതിസന്ധിയിൽ.

പുത്തൂർ ഗ്രാമത്തിൽ നൂറിലധികം കർഷകർ തൊഴിലുറപ്പിലൂടെ കൃഷി സ്ഥലം ഒരുക്കുന്നതിനും മറ്റു ജോലിക്കുമായി അപേക്ഷിച്ചിരുന്നെങ്കിലും ഗ്രാമത്തിലെ 11 കർഷകർക്ക് മാത്രമായാണ് തൊഴിലാളികളെ അനുവദിച്ചത്. 250 തൊഴിലുറപ്പ് പണിക്കാരെയാണ് 11 കർഷകർക്കായി 24 ദിവസത്തേക്ക് വീതിച്ച് നൽകിയിട്ടുള്ളത്.

ഇതോടെ പണിക്കാരെ ലഭിക്കാത്ത അവസ്ഥയാണെന്നും ഇത് തുടർന്നാൽ ഈ സീസണിൽ മറ്റുള്ളവർക്ക് കൃഷിയിറക്കാൻ സാധിക്കില്ലെന്നും മറ്റു കർഷകർ പറയുന്നു. 

ബീൻസ്, കാരറ്റ് കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ വിളവെടുക്കുന്ന രീതിയിൽ കൃഷിയിറക്കാനാണ് പാടമൊരുക്കുന്നത്.

തൊഴിലാളികളെ എല്ലാ കർഷകർക്കുമായി വീതിച്ചു നൽകണമെന്നാണ് കർഷകരുടെ ആവശ്യം.തൊഴിലാളികളെ അനുവദിച്ചതിൽ പ്രശ്‌നമുണ്ടായെന്നും തിരുത്താൻ നടപടി സ്വീകരിക്കുമെന്നും കാന്തല്ലൂർ പഞ്ചായത്ത് തൊഴിലുറപ്പ് എഇ ടി.ശക്തി പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama