go

നിരോധനമെല്ലാം നാട്ടുകാർക്ക് ; പഞ്ചായത്തിന് മണൽവാരാം!

Idukki News
മൂന്നാർ പഞ്ചായത്തിന്റെ നടപ്പാത നിർമാണത്തിനു കന്നിയാർ പുഴയിൽ വാഹനം ഇറക്കി കല്ലും മണലും ശേഖരിക്കുന്നു.
SHARE

മൂന്നാർ ∙ മണൽവാരൽ നിരോധനം നിലനിൽക്കുമ്പോഴും പുഴയിൽ നിന്നു കല്ലും മണലും ശേഖരിച്ച് പഞ്ചായത്തിന്റെ നടപ്പാത നിർമാണം. മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.കറുപ്പസാമിയുടെ വാർഡായ കന്നിമല ഫാക്ടറി ഡിവിഷനിലാണ് കന്നിയാറിൽ നിന്നു മണൽ വാരിയും കല്ല് ശേഖരിച്ചും നടപ്പാത നിർമിക്കുന്നത്.

കന്നിമല തേയില ഫാക്ടറിക്ക് എതിർവശം കമ്പനി തൊഴിലാളികൾ താമസിക്കുന്ന ആറുമുറി ലയത്തിലേക്കാണ് 50 മീറ്റർ നീളത്തിൽ പഞ്ചായത്ത് സിമന്റ് നടപ്പാത നിർമിക്കുന്നത്. ഒഴുക്ക് കുറഞ്ഞ കന്നിയാറിൽ ഒരാഴ്ചയായി വാഹനം പുഴയിൽ ഇറക്കി നിർത്തിയാണ് മണലും കല്ലും വാരുന്നത്.

വിശാലമായ പുൽമൈതാനത്തിന് മധ്യത്തിലൂടെ ആണ് കന്നിയാർ ഒഴുകുന്നത്. മനോഹരമായ ഈ സ്ഥലത്ത് ധാരാളം വിനോദസഞ്ചാരികളും തമ്പടിക്കാറുണ്ട്. മണലും കല്ലും നീക്കം ചെയ്യുക വഴി ഇവിടെ അപകടക്കുഴികൾ രൂപപ്പെടാനും സാധ്യതയുണ്ട്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama