go

ചീയപ്പാറ വെള്ളച്ചാട്ടം വരളുന്നു

Idukki News
വേനൽ തുടങ്ങിയതോടെ വറ്റി വരളുന്ന ചീയപ്പാറ വെള്ളച്ചാട്ടം.
SHARE

അടിമാലി ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ചീയപ്പാറ വെള്ളച്ചാട്ടം വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റിവരളുന്നു. മൂന്നാറിലേക്കു പോകുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് നേര്യമംഗലം വനമേഖലയിലുള്ള ചീയപ്പാറ വെള്ളച്ചാട്ടം.

ദേശീയപാതയോരത്തെ വെള്ളച്ചാട്ടം കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. കമ്പിലൈൻ മലമുകളിൽ പാറക്കെട്ടുകളിലൂടെ 700 അടിയോളം താഴ്ചയിലേക്കെത്തുന്നതാണ് വെള്ളച്ചാട്ടം. .

വാളറ വെള്ളച്ചാട്ടത്തിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ദേവിയാർ പുഴയിൽ നീരൊഴുക്ക് കുറഞ്ഞതാണ് വാളറ വെള്ളച്ചാട്ടത്തിന് വിനയാകുന്നത്. എങ്കിലും ഒട്ടേറെ സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. അടിമാലി ടൗണിന് അഴക് പകരുന്ന കൊരങ്ങാട്ടി വെള്ളച്ചാട്ടവും വരളുകയാണ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama