go

ജൈവ വൈവിധ്യ ഉദ്യാനത്തിന് 25 കോടി; ടൂറിസത്തിന് ഉണർവ്

ടൂറിസം വകുപ്പ് മൂന്നാറിൽ സ്ഥാപിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം.
ടൂറിസം വകുപ്പ് മൂന്നാറിൽ സ്ഥാപിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം.
SHARE

മൂന്നാർ ∙ ടൂറിസം വകുപ്പിന്റെ മൂന്നാറിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന് 25 കോടി രൂപ അധികമായി അനുവദിച്ചത് മൂന്നാറിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവാകും. മൂന്നാർ – ദേവികുളം റോഡിൽ പഴയ ഗവ. കോളജിന് എതിർവശത്ത് 14 ഏക്കറിലാണ് ടൂറിസം പദ്ധതികൾക്കു മുൻതൂക്കം നൽകിയുള്ള ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണം നടന്നുവരുന്നത്.

മൊത്തം നാലര കോടി രൂപയാണ് ഇതിന് നേരത്തേ അനുവദിച്ചിരുന്നത്. ആദ്യഘട്ടമായി മൂന്നര കോടി ചെലവിട്ടുള്ള നിർമാണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതു കൂടാതെയാണ് ഉദ്യാനത്തിൽ ടൂറിസം അധിഷ്ഠിതമായ വിവിധ പദ്ധതികൾക്കായി 25 കോടി രൂപ കൂടി ബജറ്റിൽ അനുവദിച്ചത്.

ഉദ്യാനത്തിൽ നിന്ന് കുണ്ടളയാറിനു കുറുകെ തൂക്കുപാലം, വാട്ടർ കളർ ഗെയിംസ്, സിനിമാ തിയറ്റർ, പൂന്തോട്ടം, കുട്ടികളുടെ ഉദ്യാനം, ലൈബ്രറി തുടങ്ങിയവയാണ് ബൊട്ടാണിക്കൽ ഗാർഡനിൽ നടപ്പാക്കുന്ന മറ്റു പദ്ധതികളെന്നു എസ്. രാജേന്ദ്രൻ എംഎൽഎ അറിയിച്ചു. ആദ്യഘട്ട നിർമാണം ഏപ്രിലിൽ പൂർത്തിയാവുമെന്നും രാജേന്ദ്രൻ പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama