go

പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയ വാർഷികാഘോഷങ്ങൾക്ക് തുടക്കം

Idukki-Pallikkunnu-st-george-csi-church
പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ പള്ളിയുടെ 150–ാം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്പിൽ നിന്ന് എത്തിയ ഹെൻട്രി ബേക്കർ കുടുംബാംഗങ്ങൾ, പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന ബ്രിട്ടിഷ് സെമിത്തേരി സന്ദർശിക്കുന്നു.
SHARE

പീരുമേട് ∙ പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയത്തിന്റെ 150–ാം വാർഷികാഘോഷങ്ങൾക്ക് ബേക്കർ കുടുബാംഗങ്ങളുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു.  ദേവാലയം നിർമിച്ച സിഎംഎസ്  മിഷനറിയായിരുന്ന റവ.ഹെൻട്രി ബേക്കർ (ജൂനിയർ) ന്റെ നിലവിലുളള തലമുറയുടെ പ്രതിനിധികളായ എലനോർ, നാറ്റ് ലി,എന്നിവരാണ് വാർഷികാഷോഷങ്ങളിൽ പങ്കെടുക്കാൻ ദേവാലയത്തിൽ എത്തിയത്. 

ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സിഎസ്ഐ മുൻ മോഡറേറ്റർ റവ.ഡോ.കെ.ജെ.ശാമുവേൽ പതാക ഉയർത്തി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്ന കാലത്ത് മിഷനറി പ്രവർത്തനത്തിലൂടെ ആത്മീയ വളർച്ചയും അറിവും തൊഴിലും നൽകിയവരാണ് ഹെൻട്രി ബേക്കറും കുടുംബാഗങ്ങളുമെന്ന് ബിഷപ് പറഞ്ഞു. ജൂബിലി ആരാധനയ്ക്ക് റവ.ജെയിസിങ് നോർബർട്ട്, റവ.വൈ.സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. 

2020  ഫെബ്രുവരി 10 വരെ നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama