go

താങ്കൾ വിളിക്കുന്ന സ്റ്റേഷൻ പരിധിക്ക് പുറത്താണ്

Idukki-adimali-Out-of-station
SHARE

അടിമാലി ∙ 100ൽ വിളിച്ചാൽ കിട്ടാത്ത ഫോണുമായി അടിമാലി പൊലീസ് സ്റ്റേഷൻ. ഇത് ലിങ്ക് ചെയ്തിട്ടുള്ള സ്റ്റേഷനിലെ 04864–222145 എന്ന നമ്പറിൽ വിളിച്ചാലും തകരാറിൽ ആണെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഒരു വർഷത്തോളമായി ഇതാണ് അവസ്ഥ.

സ്റ്റേഷനുമായി ബന്ധപ്പെടണം എങ്കിൽ നേരിട്ട് എത്തേണ്ട സാഹചര്യമാണ് ഉള്ളത്. രാത്രി കാലങ്ങളിൽ അപകടങ്ങൾ, ആക്രമണം തുടങ്ങി ഗൗരവമുള്ള സംഭവങ്ങൾ ഉണ്ടായാലും പൊലീസിനെ അറിയിക്കാൻ കഴിയാതെ വരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കൊച്ചി– ധനുഷ്കോടി ദേശീയ പത കടന്നുപോകുന്ന നേര്യമംഗലം മുതൽ കല്ലാർ വരെയുള്ള ദൂരം അടിമാലി സ്റ്റേഷന് പരിധിയിൽ ആണ്. ഇവിടങ്ങളിൽ അപകടങ്ങളും ഗതാഗത കുരുക്കും തുടർക്കഥ ആണ്. എന്നാൽ ഇതു സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാൽ കിട്ടാത്ത സാഹചര്യമാണ്.

എന്നാൽ, വിവരം ബിഎസ്എൻഎൽ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല എന്നാണ് പൊലീസ് അധികൃതരുടെ വിശദീകരണം. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama