go

നെഞ്ചിലെ തീയായി കാട്ടുതീ

Idukki-rajakumari-wild-fire
മുട്ടുകാട് മുനിപ്പാറയ്ക്കു സമീപം ഉണ്ടായ കാട്ടുതീ.
SHARE

രാജകുമാരി ∙ വേനൽ രൂക്ഷമായതോടെ മലയോരം കാട്ടുതീ ഭീഷണിയിൽ. പുൽമേടുകളിൽ പടരുന്ന തീ സമീപത്തെ കൃഷിയിടങ്ങൾക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസം മുട്ടുകാട് മുനിപ്പാറയ്ക്കു സമീപത്തെ മലയിൽ തീ പടർന്നു. 

അംബേദ്കർ എസ്‍സി കോളനിക്കു സമീപമാണ് തീ പടർന്നത്. പകൽ സമയമായതിനാൽ കോളനിയിലെ വീടുകളിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഇതുവഴി വാഹനത്തിൽ എത്തിയ യാത്രക്കാർ തീ അണച്ചതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. 

ഹൈറേഞ്ച് മേഖലയിൽ അഗ്നിശമനസേന യൂണിറ്റ് ഇല്ലാത്തത് കാട്ടു തീ മൂലമുള്ള അപകടങ്ങൾ പെരുകാൻ കാരണമാകുന്നു. 

രാജാക്കാട് മിനി ഫയർ സ്റ്റേഷൻ അനുവദിക്കുമെന്ന് ഒരു വർഷം മുൻപ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കുന്ന നടപടി പോലും ഇതു വരെ പൂർത്തിയായിട്ടില്ല.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama