go

വിവാദത്തിനിടയിൽ കെട്ടിടങ്ങൾ വീതംവച്ച് രാഷ്ട്രീയക്കാർ

  മൂന്നാർ കോളനിയിൽ പ്രവർത്തനം ഇല്ലാതെ കിടക്കുന്ന പഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രം.
മൂന്നാർ കോളനിയിൽ പ്രവർത്തനം ഇല്ലാതെ കിടക്കുന്ന പഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രം.
SHARE

മൂന്നാർ ∙പഴയമൂന്നാറിൽ പഞ്ചായത്ത് നിർമിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്റെ പേരിൽ വിവാദം കൊഴുക്കുമ്പോൾ മുൻപ് നിർമിച്ച കെട്ടിടങ്ങളെല്ലാം വീതംവച്ചെടുത്തത് രാഷ്ട്രീയക്കാർ. വഴിവാണിഭക്കാരെ പുനരധിവസിപ്പിക്കാൻ എന്ന പേരിൽ മൂന്നാറിൽ പല കാലഘട്ടങ്ങളിലായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 5 ഷോപ്പിങ് കോംപ്ലക്സുകളാണ് നിർമിച്ചത്. ഇവയിലെല്ലാം ഭൂരിഭാഗം മുറികളും രാഷ്ട്രീയക്കാർ ബെനാമി പേരിലും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വീതം വയ്ക്കുകയായിരുന്നു. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള പാലത്തിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സിൽ 8 മുറികൾ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടേതാണ്.

ജിഎച്ച് റോഡിൽ എസ്ബിഐക്കു  സമീപത്തെ ഷോപ്പിങ് കോംപ്ലക്സിലും മാട്ടുപ്പെട്ടി റോഡിൽ ക്ഷേത്രത്തിലേക്കുള്ള പാതയിൽ നിർമിച്ച ഷോപ്പിങ് കോംപ്ലക്സിലും ഇതു തന്നെ സ്ഥിതി. അതുകൊണ്ട് തന്നെയാണ് ഹൈക്കോടതി വിധിയും റവന്യു വകുപ്പിന്റെ സ്റ്റോപ് മെമ്മോയും മറികടന്ന് ഗ്രാമപ്പഞ്ചായത്ത് പഴയമൂന്നാറിൽ നിർമിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന് അനുകൂലമായി എസ്.രാജേന്ദ്രൻ എംഎൽഎയും ത്രിതല പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രംഗത്ത് എത്തിയതെന്നു പരാതിയുണ്ട്. മുറി കിട്ടണമെന്ന ആവശ്യവുമായി പഴയമൂന്നാറിലെ പാതയോര കച്ചവടക്കാർ ആക്ഷൻ കൗൺസിൽ വരെ രൂപീകരിച്ചു. 60 മുറികളാണ് ഇവിടെ നിർമിക്കുന്നത്. ഇതും  പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയക്കാരും വീതം വയ്ക്കുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആക്ഷേപം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama