go

രക്ഷിതാക്കൾ അശ്ലീലചിത്രങ്ങൾ കാണുന്നതു കണ്ടുവളർന്നു; പിന്നീട് പീഡന–കൊലക്കേസുകളിൽ പ്രതി

idukki-child-abuse-and-abandoned
SHARE

തൊടുപുഴ ∙  8 വർഷം മുൻപ് ജില്ലയിൽ റിപ്പോർട്ട് ചെയ്ത 2 സംഭവങ്ങൾ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ തന്നെ അപൂർവവും നടുക്കുന്നതുമായിരുന്നു.  നെടുങ്കണ്ടത്തിനടുത്ത് യുകെജി വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി 10 വയസുകാരനെ അറസ്റ്റ് ചെയ്തതായിരുന്നു ആദ്യത്തേത്. കുമളി ആനവിലാസം മേഖലയിൽ നാലര വയസ്സുകാരിയെ കൊലപ്പെടുത്തി ഏലത്തോട്ടത്തിലെ മരത്തിന്റെ ചുവട്ടിലെ പൊത്തിൽ ഒളിപ്പിച്ച കേസിൽ പ്രതി 13 വയസ്സുകാരൻ. ഈ കൊലപാതകവും പീഡന ശ്രമത്തിനിടെയായിരുന്നു.

രക്ഷിതാക്കളും താനും ഒരുമിച്ച് ഒരു മുറിയിലാണു കിടക്കുന്നതെന്നും താൻ ഉറങ്ങുമ്പോൾ പിതാവും മാതാവും ടിവിയിൽ അശ്ലീല ചിത്രങ്ങൾ കാണുന്നത് ശ്രദ്ധിച്ചിരുന്നതായും പതിമൂന്നുകാരൻ പൊലീസിനോടു വെളിപ്പെടുത്തി. നാലര വയസ്സുകാരിയെ പീഡിപ്പിക്കാൻ ഇതാണു പ്രേരകമായതെന്നുമായിരുന്നു ബാലന്റെ മൊഴി.  നെടുങ്കണ്ടത്തെ സംഭവത്തിനു പിന്നിലും പ്രതി സ്ഥാനത്തുള്ള 10 വയസ്സുകാരന്റെ വീട്ടിലെ പ്രശ്നങ്ങളായിരുന്നുവെന്നും പൊലീസ്.

ഇവരും പെറ്റമ്മയല്ലേ?

2010 ഓഗസ്റ്റിൽ അടിമാലി മുനിയറ മേഖലയിൽ 10 വയസുള്ള കുട്ടിയെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്വന്തം മാതാവ്. അയൽവാസിയുമായുള്ള ബന്ധം മകൻ കാണാനിടയായന്നും ഇതു പുറത്തു പറഞ്ഞതിനാലാണ് ചോറിൽ വിഷം കലർത്തി  നൽകിയതെന്നായിരുന്നു അമ്മയുടെ മൊഴി. 

തന്റെ ചാരിത്രശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്ന ആശങ്കയിൽ  8 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കട്ടപ്പന സ്വദേശി യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് 2 വർഷം മുൻപ്.  കറുത്ത നിറമായിരുന്നു ഭർത്താവിന്. പക്ഷേ യുവതി പ്രസവിച്ച കുഞ്ഞിന്റെ നിറം വെളുപ്പായിരുന്നു. 

വിൽക്കാനും മടിയില്ല

പീരുമേട് മേഖലയിലെ ഒൻപതാം ക്ലാസുകാരിയെ വീട്ടിലെ പട്ടിണി മാറ്റാൻ വീട്ടുകാർ തമിഴ്നാട്ടിൽ മുൻ എംഎൽഎ കൂടിയായ ഡിഎംകെ നേതാവിനു വിറ്റ സംഭവവുമുണ്ടായി. പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ഡിഎംകെ നേതാവ് ഉൾപ്പെടെയുള്ളവരെ അടുത്തിടെയാണ് കോടതി ശിക്ഷിച്ചത്. 

7 വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ച സംഭവമുണ്ടായത് തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഒരാഴ്ച മുൻപ്.  ഇതേ സ്ഥലത്താണ് 2017 ജൂണിൽ മൂന്നാം ക്ലാസുകാരനെ തീക്കൊള്ളി കൊണ്ട് അമ്മ ശരീരമാസകലം പൊള്ളലേൽപിച്ചത്. അനുവാദമില്ലാതെ 10 രൂപയെടുത്ത് പഫ്സ് വാങ്ങി കഴിച്ചതിന്റെ പേരിലായിരുന്നു അമ്മയുടെ ക്രൂരത.  2017 ജൂണിലായിരുന്നു സംഭവം.  ഇരു കൈകളും കൂട്ടിക്കെട്ടിയ ശേഷം, അടുപ്പിൽ കത്തിക്കൊണ്ടിരുന്ന തീക്കൊള്ളി കൊണ്ടു കുത്തുകയായിരുന്നു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama