go

സമ്മാനാർഹമായ ടിക്കറ്റും 7500 രൂപയും കാണാനില്ല; തട്ടിയെടുത്തയാൾ ഒളിവിൽ...

Idukki News
SHARE

തൊടുപുഴ ∙ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ച് പണം തട്ടിയെടുത്ത ആൾക്കെതിരെ കുളമാവ് പൊലീസ് കേസെടുത്തു. മുത്തിയുരുണ്ടയാർ പാട്ടത്തിൽ രാജുവിന്റെ പരാതിയിലാണു കേസ്. ചെറുതോണി അജിത് സജിക്ക്(ഞാറക്കാട്ട് ഉണ്ണി) എതിരെ ആണു കേസെടുത്തതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.  പൊലീസ് പറയുന്നത്: ജൂൺ 28 ന് നറുക്കെടുത്ത നിർമൽ ലോട്ടറി ടിക്കറ്റിലെ 3-ാം സമ്മാനമായ 1 ലക്ഷം രൂപ മുത്തിയുരുണ്ടയാർ പാട്ടത്തിൽ രാജുവിനാണു ലഭിച്ചത്. രാജുവിന്റെ മരുമകനോടൊപ്പം താമസിക്കുന്ന അജിത് ആണ് ടിക്കറ്റ് നോക്കി സമ്മാനാർഹമായ വിവരം രാജുവിനോട് പറഞ്ഞത്. ടിക്കറ്റ് രാജു വീട്ടിലെ ബുക്കിൽ സൂക്ഷിച്ചു വച്ചു.

മകളുടെ പ്രസവ ചികിത്സ നടക്കുന്ന വേളയിൽ ടിക്കറ്റ് മാറാമെന്നും കരുതി. കഴിഞ്ഞ മാസം 30 ന്, ടിക്കറ്റ് മാറാൻ ബുക്ക് നോക്കിയപ്പോൾ ടിക്കറ്റും ഇതോടൊപ്പം വച്ചിരുന്ന 7500 രൂപയും കാണാനില്ല. എസ്‌ഐ ടി.എ.നാസറും സംഘവും നടത്തിയ അന്വേഷണത്തിൽ ചെറുതോണിയിലെ ഒരു ലോട്ടറി വ്യാപാരിക്ക് 54000 രൂപയ്ക്ക് ടിക്കറ്റ് വിറ്റതായി കണ്ടെത്തി. ഈ ലോട്ടറി വ്യാപാരി സമ്മാനാർഹമായ ടിക്കറ്റ് കട്ടപ്പന ലോട്ടറി ഓഫിസിൽ നൽകിയിരുന്നു. പണം കൈമാറ്റം പൊലീസ് തടഞ്ഞു. ഒന്നര വർഷം മുൻപ് കൊച്ചി സ്വദേശിയായ ഒരാൾ കുളമാവ് ഡാമിൽ ചാടിയപ്പോൾ പിന്നാലെ ചാടി രക്ഷപ്പെടുത്തിയ ആളാണ് രാജു. രാജുവിന്റെ ധീരതയ്ക്ക് അന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നൽകിയിരുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama