go

വട്ടം കറക്കി ചെറുതോണി

idukki news
ചെറുതോണി ടൗണിലെ ഗതാഗത കുരുക്ക്.
SHARE

ചെറുതോണി ∙ കഴി‍ഞ്ഞ പ്രളയകാലത്ത് തകർന്ന ചെറുതോണി ടൗണിൽ ഗതാഗത കുരുക്ക് തലവേദനയാകുന്നു. തലങ്ങും വിലങ്ങും തോന്നിയ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ടൗണിലേക്ക് രണ്ടോ മൂന്നോ ബസുകൾ ഒരുമിച്ച് എത്തുമ്പോഴാണ് ഗതാഗത കുരുക്ക് ആരംഭിക്കുന്നത്. സ്കൂൾ സമയമാണെങ്കിൽ കുരുക്ക് മുറുക്കാൻ സ്കൂൾ വാഹനങ്ങളും എത്തും. ഗതാഗത നിയന്ത്രണത്തിന് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പിന്നെ ഏറെ നേരം കഴിഞ്ഞാവും തടസ്സം ഒഴിവാകുക.

പ്രളയത്തിൽ ബസ് സ്റ്റാൻഡും പാർക്കിങ് ഏരിയായും തകർന്നതോടെ ജില്ലാ ആസ്ഥാനത്ത് ബസ് സ്റ്റാൻഡ് നടുറോഡിൽ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലാണ്. ട്രാഫിക് ഐലൻഡിനു സമീപം മൂന്നിടത്തും അടിമാലി റോഡിൽ പാപ്പൻസ് ജംക്‌ഷനു സമീപവുമാണ് സർവീസ് ബസുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.  മഹാ പ്രളയത്തിൽ ഒലിച്ചു പോയ ട്രാഫിക് ഏരിയായ്ക്ക് പകരം പുതിയത് കണ്ടെത്താൻ ഒരു വർഷം കഴിഞ്ഞിട്ടും അധികൃതർക്ക് കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. വാഹനങ്ങളിൽ ടൗണിൽ എത്തുന്നവർ ഇപ്പോൾ ടൗണിൽ നിന്നും മാറി പ്രധാന റോഡിന്റെ ഓരത്താണു വാഹനങ്ങൾ ഒതുക്കുന്നത്. 

തകർന്ന ബസ് സ്റ്റാൻഡിനു പകരം പൊലീസ് സ്റ്റേഷനു സമീപം പുതിയ സ്റ്റാൻഡിനു നിർമാണം പേരിന് ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ചെറുതോണിയിൽ ട്രാഫിക് ഏരിയയും ബസ് സ്റ്റാൻഡും നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം ജില്ലാ പഞ്ചായത്തിന്റെ പക്കൽ ഉണ്ടെങ്കിലും ഇതിന് മുൻ കൈ എടുക്കാൻ ജനപ്രതിനിധികൾ തയാറാവാത്തത് ആണ് ചെറുതോണിയുടെ ശാപം.  ഗതാഗത കുരുക്ക് പതിവാകുമ്പോൾ നഷ്ടം വ്യാപാരികൾക്ക് മാത്രമാണ്. കാൽ കുത്താൻ ഇടമില്ലാത്ത ടൗണിൽ വാഹനത്തിൽ സാധനം വാങ്ങാൻ എത്തുന്നവർ വണ്ടി പാർക്കു ചെയ്യാൻ ഇടമില്ലാതെ വരുന്നതോടെ അടുത്ത സ്ഥലങ്ങളിലേക്ക് ആണ് പോകുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama