go

കുറഞ്ഞും കൂടിയും മഴ; തൊടുപുഴ വെള്ളത്തിൽ

idukki news
തൊടുപുഴ നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ തൊടുപുഴ മണക്കാട് പഴയ റോഡിലെ വെള്ളക്കെട്ടിൽ അകപ്പെട്ട ബൈക്ക് യാത്രികൻ.
SHARE

തൊടുപുഴ ∙ നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് ഇന്നലെ രാവിലെ അൽപം ശമനം  വന്നെങ്കിലും ഉച്ച കഴിഞ്ഞപ്പോൾ മുതൽ വീണ്ടും കനത്ത മഴ.  ഇതോടെ നഗരത്തിൽ ഉൾപ്പെടെ വെള്ളം കയറി നാശം നേരിട്ടു. നഗരത്തിൽ പാലാ റോഡിലും പഴയ മണക്കാട് റോഡിലും, മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംക്​ഷനിലും വെള്ളം ഉയർന്ന് ഗതാഗതം താറുമാറായി. പാലാ റോഡിലും മണക്കാട് റോഡിലും ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത നിലയിലായിരുന്നു. ചില ഭാഗത്ത് കടകളിലും വെള്ളം കയറി. ഇരു ചക്ര വാഹന യാത്രക്കാർ ചിലർ വെള്ളക്കെട്ടിൽ പെട്ട് വാഹനത്തിന്റെ എൻജിൻ നിന്നു പോയത് ഇവരെ ഏറെ വലച്ചു.    

കഴിഞ്ഞ 2 ദിവസമായി മഴയ്ക്ക് അൽപം ശമനം ഉണ്ടായതോടെ  തോടുകളിലും പുഴയിലും ജലനിരപ്പ് താഴ്ന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയിരുന്നു. എന്നാൽ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ മഴ വീണ്ടും കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആശങ്കയിലാണ്.  കാളിയാർ പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പാറപ്പുഴ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപ്   ഇന്നലെ അവസാനിപ്പിച്ചു. 

വെള്ളം കുറഞ്ഞതോടെ ഇവിടെ താമസിച്ചിരുന്ന വീട്ടുകാർ സ്വന്തം വീടുകളിലേക്ക് മടങ്ങി.  കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ് മുതിയാമല– കൈപ്പ റോഡിനു താഴ് ഭാഗത്ത് താമസിക്കുന്ന 7 വീട്ടുകാരെ മുതിയാമല ഗവ. എൽപി സ്കൂളിൽ ആരംഭിച്ച  ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഇവിടെ 28 പേരാണ് കഴിയുന്നതെന്ന് തഹസിൽദാർ കെ.എം. ജോസ്കുട്ടി പറഞ്ഞു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama