go

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പിന് ശ്രമം: വീട്ടമ്മ പിടിയിൽ

രാധാമണി
രാധാമണി
SHARE

കട്ടപ്പന ∙ ഇരട്ടയാർ ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി അരലക്ഷത്തിലധികം രൂപ കൈക്കലാക്കാൻ ശ്രമിച്ച വലിയതോവാള നെടുമ്പള്ളി രാധാമണി(63) പിടിയിൽ. കഴിഞ്ഞ ദിവസം ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 30,000 രൂപ എടുത്തതായും ഇവർ സമ്മതിച്ചു. 

ഇന്നലെ ഉച്ചയോടെ 22 ഗ്രാം മുക്കുപണ്ടവുമായി ഇവർ  ബാങ്കിൽ എത്തിയത്.  പണയം എടുക്കാനുള്ള നടപടികൾ പൂർത്തിയാക്കി 58,000 രൂപ നൽകാൻ തയാറെടുക്കുന്നതിനിടെയാണ്  മുക്കുപണ്ടം തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. സിഐ വി.എസ്.അനിൽകുമാറിന്റെയും എസ്‌ഐ സന്തോഷ് സജീവിന്റെയും നേതൃത്വത്തിൽ പൊലീസ്  ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടയാറിലും തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്.  15ന് വാങ്ങിയ 12 ഗ്രാം മുക്കുപണ്ടം 17നാണ് ഇരട്ടയാറിലെ ബാങ്കിൽ പണയപ്പെടുത്തിയത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama