go

ഉരുൾപൊട്ടൽ: ഭൗമ പരിശോധനാ സംഘം സന്ദർശിച്ചു

കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കട്ടപ്പനയിലെ തവളപ്പാറയിൽ ഭൗമ പരിശോധനാ സംഘം വിവര ശേഖരണത്തിനായി എത്തിയപ്പോൾ.
കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കട്ടപ്പനയിലെ തവളപ്പാറയിൽ ഭൗമ പരിശോധനാ സംഘം വിവര ശേഖരണത്തിനായി എത്തിയപ്പോൾ.
SHARE

തൊടുപുഴ ∙ കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായതും അപകട സ്ഥിതി തുടരുന്നതുമായ പ്രദേശങ്ങൾ ഭൗമ പരിശോധന സംഘം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. കട്ടപ്പന, തൊടുപുഴ മേഖലകളിലായിരുന്നു പരിശോധന. 5 സംഘങ്ങളാണു പരിശോധന നടത്തുന്നത്.   കട്ടപ്പന വില്ലേജിലെ അപകട മേഖലകളിലും, ഉരുൾപൊട്ടലിൽ തകർന്ന തവളപ്പാറ മങ്ങാടൻപിള്ളിൽ ഹരിയുടെ വീടുൾപ്പെടെ പ്രദേശത്തെ 15 ഓളം വീടുകൾ, പരിസര പ്രദേശങ്ങൾ, കുന്നിൻ ഭാഗത്തുള്ള പാറക്കൂട്ടം, നീർച്ചാലുകൾ തുടങ്ങിയവയുടെ നിലവിലെ സ്ഥിതിയും അപകട സാധ്യതയും ഭൂമിയുടെ കിടപ്പും സംഘം വിശദമായി നിരീക്ഷിച്ചു.

ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കട്ടപ്പന  വിടി പടി (കുന്തളംപാറ) പ്രദേശത്തും പരിശോധന നടത്തി. കട്ടപ്പന നഗരസഭയിലെ 19-ാം വാർഡിലാണിത്. ഉരുൾ ഉണ്ടായ പ്രഭവ സ്ഥലം മുതൽ അവസാനം വരെ ഭൂമിയുടെ ചരിവ്, കനത്തമഴയെത്തുടർന്നുള്ള മണ്ണിടിച്ചിൽ, വിള്ളൽ തുടങ്ങി ഭൂമിക്കുണ്ടായ മാറ്റങ്ങളെല്ലാം പരിശോധനയിൽ ഉൾപ്പെടുത്തി. 

മണ്ണിടിച്ചിൽ  ഉണ്ടായ തൊടുപുഴ താലൂക്കിന് കീഴിൽ വരുന്ന  വെള്ളിയാമറ്റം, അറക്കുളം, കുടയത്തൂർ  എന്നിവിടങ്ങളിലും പരിശോധന നടന്നു. തൊടുപുഴ താലൂക്കിലെ പരിശോധനയ്ക്ക് ശേഷം ജില്ലയിലെ മറ്റു മേഖലകളും സംഘം സന്ദർശിക്കും.  ഒരാഴ്ച കൊണ്ട് ജില്ലയിലെ വിവിധ മേഖലകൾ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യത ഉള്ള സ്ഥലങ്ങൾ പരിശോധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും. 

തൊടുപുഴ താലൂക്കിലെ പരിശോധനയ്ക്ക് ശേഷം ജില്ലയിലെ മറ്റു മേഖലകളും സംഘം സന്ദർശിക്കും.  മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യത ഉള്ള സ്ഥലങ്ങൾ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും. കൽക്കൂന്തൽ വില്ലേജിലെ പൊന്നാമലയിലും ആനവിലാസത്ത് മേപ്പാറയിലും പാമ്പാടുംപാറയിലെ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങളിലും പരിശോധന നടന്നു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama