go

പൂപ്പാറ മുള്ളൻതണ്ടിൽ ഗർത്തം: ജില്ലാ ജിയോളജിസ്റ്റ് സന്ദർശിച്ചു

idukki-poopara
പൂപ്പാറ മുള്ളൻതണ്ടിൽ ഭൂമി ഇടിഞ്ഞു താഴ്ന്ന് ഭൂഗർഭ തുരങ്കം രൂപപ്പെട്ട സ്ഥലത്ത് ജില്ലാ ജിയോളജിസ്റ്റ് ഡോ.ബി.അജയകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പരിശോധന നടത്തുന്നു.
SHARE

രാജകുമാരി ∙ പൂപ്പാറ മുള്ളൻതണ്ടിൽ ഗർത്തം രൂപപ്പെട്ട സ്ഥലത്ത് ജില്ലാ ജിയോളജിസ്റ്റ് ഡോ.ബി.അജയകമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പരിശോധിച്ചു. ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും സോയിൽ പൈപ്പിങ് ആണ് ഭൂഗർഭ തുരങ്കം രൂപപ്പെടാൻ കാരണം എന്നും ഡോ.ബി.അജയകുമാർ പറഞ്ഞു. 8 അടിയോളം ആഴം ഉള്ള ഗർത്തത്തിന്റെ അടിയിൽ വെള്ളം ഒഴുകുന്ന തുരങ്കവും കണ്ടെത്തി. മലയുടെ മുകളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിന്നാണ് വെള്ളം ഒഴുകുന്ന തുരങ്കത്തിന്റെ തുടക്കം. ഇത് കണ്ടെത്താൻ ശാസ്ത്രീയ മാർഗങ്ങൾ ആവശ്യമാണ്.

ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോ.ബി.അജയകുമാർ പറഞ്ഞു. മുള്ളൻതണ്ടിലെ ഭൂഗർഭ തുരങ്കത്തെ കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പഞ്ചായത്തംഗം ലിജു വർഗീസ് എന്നിവരും സ്ഥലത്തെത്തി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama