go

പെരിയവരൈ പാലത്തിന് ഇനി കയർ ഭൂവസ്ത്രത്തിന്റെ ബലവും

idukki news
പെരിയവരൈയിൽ താൽക്കാലിക പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കയർ വസ്ത്രം വിരിക്കുന്നു.
SHARE

മൂന്നാർ ∙ പെരിയവരൈയിൽ ഇനി കയർ ഭൂവസ്ത്ര പാലം. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച താത്കാലിക പാലം ആണ് അറ്റകുറ്റപ്പണികൾ നടത്തി കയർ വസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നത്.കന്നിയാറിൽ വലിയ പൈപ്പുകൾ സ്ഥാപിച്ച്  അതിന് മുകളിൽ മണ്ണ് നിരത്തി ആണ് താത്കാലിക പാലം നിർമിച്ചിരുന്നത്. കഴിഞ്ഞ 8 ന് ഉണ്ടായ പ്രളയത്തിൽ പാലത്തിന്റെ മേൽത്തട്ട് ഒലിച്ച് പോയതോടെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു മുകൾത്തട്ട് ഒലിച്ച് പോയതോടെ പൈപ്പുകൾക്ക് മുകളിൽ 30 സെന്റീമീറ്റർ കനത്തിൽ മാത്രമാണ് മണ്ണ് ഉണ്ടായിരുന്നത്.

ഇതിന് മുകളിൽ ആദ്യം കയർ മാറ്റ് വിരിച്ച ശേഷം 40 സെന്റീമീറ്റർ കനത്തിൽ മണ്ണ് നിരത്തുകയാണ് ആദ്യ പടി. ഇതിന് മുകളിൽ വീണ്ടും കയർ വസ്ത്രം വിരിച്ച് പാറപ്പൊടിയും മെറ്റലും ചേർന്ന മിശ്രിതം നിരത്തും. വീണ്ടും കയർ മാറ്റ് നിരത്തി അതിന് മുകളിൽ 30 സെന്റീമീറ്റർ കനത്തിൽ മെറ്റൽ നിരത്തി ആണ് പാലത്തിന്റെ ബലപ്പെടുത്തൽ. ഈ ജോലികൾ വെള്ളിയാഴ്ച പൂർത്തിയാകും. പാലത്തിന്റെ ഒരു വശത്ത് കൽക്കെട്ട് കുത്തൊഴുക്കിൽ ഇടിഞ്ഞ് തകർന്നിരുന്നു. ഇതും പാലത്തിന്റെ സംരക്ഷണ ഭിത്തി ഉയർത്തി കെട്ടുന്നതും പൂർത്തീകരിച്ച് 2 ദിവസത്തിനകം പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സി. എൻജിനിയർ അറിയിച്ചു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama