go

തുറന്നു,111 ഓണച്ചന്തകൾ

  idukki news
SHARE

തൊടുപുഴ ∙ ഓണത്തിന് പച്ചക്കറി വില നിയന്ത്രിക്കാനും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് പച്ചക്കറി വിപണന കേന്ദ്രങ്ങൾ തുടങ്ങി.  ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെയാണ് ഓണസമൃദ്ധി 2019–കാർഷിക വിപണികൾ  ആരംഭിച്ചത്. 10 വരെ ഓണവിപണികൾ പ്രവർത്തിക്കും. ഓണ വിപണികളുടെ ജില്ലാതല ഉദ്‌ഘാടനം ഇ. എസ്.ബിജിമോൾ എംഎൽഎ വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് സമുച്ചയത്തിൽ നിർവഹിച്ചു. 

4 ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ 96 ചന്തകളും ഹോർട്ടികോർപിന്റെ   7 ചന്തകളും വിഎഫ്പിസികെയുടെ 8 ചന്തകളും ജില്ലയിൽ ഉണ്ടാകും. കൃഷിഭവൻ, ആഴ്‌ച ചന്തകൾ, ഇക്കോഷോപ്പ്, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ബിഎൽഎഫ്ഒ, അഗ്രോ സർവീസ് സെന്റർ എന്നിവയിൽ കൃഷിഭവനുകളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഒരു വിപണിയെങ്കിലും നടത്തുമെന്ന് അധികൃതർ പറഞ്ഞു. 

ഓരോ ദിവസത്തെയും മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ ഓണച്ചന്തകളിലെ സംഭരണ വിലയും വിൽപന വിലയും നിശ്ചയിച്ച് രാവിലെ 8നു കൃഷിവകുപ്പിന്റെ വെബ് സൈറ്റിൽ  പ്രസിദ്ധീകരിക്കും.  മൂന്നാർ, വട്ടവട പ്രദേശങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഉൽപാദിപ്പിക്കുന്ന അധിക ശീതകാല പച്ചക്കറികൾ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള ചുമതല ഹോർട്ടികോർപിനാണ്.

കർഷകർക്ക് പൊതുവിപണിയേക്കാൾ 10 ശതമാനം അധിക വില നൽകിയാണ് സംഭരിക്കുന്നത്. കർഷകരിൽ നിന്നു സംഭരിച്ച പച്ചക്കറികൾ പൊതുവിപണി വിൽപന വിലയിൽ നിന്നു 30 ശതമാനം കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.  നല്ല കൃഷിരീതിമുറകൾ (ജിഎപി) പാലിച്ച പച്ചക്കറികൾക്ക് 20 ശതമാനം  അധികവില നൽകി സംഭരിക്കും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama