go

പൊലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് 25ന്

Idukki News
SHARE

നെടുങ്കണ്ടം ∙ സംസ്ഥാന പൊലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ജില്ലയിൽ 25 ന് ഇടുക്കി കുയിലിമല കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ നടക്കും. നടക്കും.  അദാലത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ജനങ്ങളിൽ നിന്നും നേരിട്ടു പരാതി സ്വീകരിക്കുമെന്നു ജില്ല പൊലീസ് മേധാവി ടി. നാരായണൻ മനോരമയോട് പറഞ്ഞു. ജനങ്ങളിൽ നിന്ന് പൊലീസ് അകലുന്നെന്ന പരാതി പരിഹരിക്കാനാണ് ഡിജിപിയുടെ നേരിട്ടുള്ള നീക്കം. എല്ലാ ജില്ലകളിലും നേരിട്ട് അദാലത്തുകൾ നടത്താനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണു ജില്ലയിലും അദാലത്ത് നടത്തുന്നത്.  വിദൂര സ്ഥലങ്ങളിൽ നിന്ന് ഡിജിപിയെ കണ്ട് പരാതി നൽകാൻ വരുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ  മാസം ആരംഭിച്ചിരുന്നു. കസ്റ്റഡി മരണങ്ങളുടെയും ലാത്തി ചാർജുകളുടെയും പഴി കേൾക്കുന്ന പൊലീസിന് 'ജനമൈത്രി' പൊലീസെന്ന നല്ല പേര് തിരിച്ചുകൊണ്ടു വരാനാണ് ഡിജിപിയുടെ നീക്കം.  

ഡിജിപി 2 പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തും

ജില്ലാ പൊലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാരും സ്റ്റേഷൻ ഹൗസ് ഓഫിസർമാരും ജില്ലയിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ സന്ദർശന വിവരവും അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും സമയവും മാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി.  ജില്ലയിലെ ഏതെങ്കിലും 2 പൊലീസ് സ്റ്റേഷനുകളും സംസ്ഥാന പൊലീസ് മേധാവി സന്ദർശിക്കും.

ഡിജിപിയുടെ സ്പെഷൽ ടീം ജില്ലയിൽ

സംസ്ഥാന പൊലീസ് മേധാവിയുടെ സ്‌പെഷൽ ടീം അദാലത്തിന് 2 ദിവസം മുൻപ്് ജില്ല സന്ദർശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലയിൽ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്. ഈ അദാലത്തിൽ എസ്‌ഐ റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

പരാതി നൽകാൻ 

പരാതി നേരിട്ടു നൽകാൻ ആഗ്രഹിക്കുന്നവർ  അതതു പൊലീസ് സ്റ്റേഷൻ പരിധികളിലോ,  ഡിവൈഎസ്പി ഓഫിസുകളിലോ, ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലോ മുൻകൂറായി സമർപ്പിക്കണം. പരാതികൾ സെപ്റ്റംബർ 17 വരെ സ്വീകരിക്കും. അദാലത്തിൽ ജില്ല പൊലീസ് മേധാവി, തൊടുപുഴ, കട്ടപ്പന, മൂന്നാർ ഡിവൈഎസ്പി, ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവർ പങ്കെടുക്കും.  കുടുതൽ വിവരങ്ങൾക്കു 9497912528, 9497913224.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama