go

പാലത്തിന് ആയുസ്സ് നാലു വർഷമോ...?

Idukki News
മഴ പെയ്തതോടെ വെള്ളം കെട്ടിക്കിടക്കുന്ന പൂപ്പാറയിലെ പാലം.
SHARE

രാജകുമാരി ∙ കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ ടൗണിൽ 4 വർഷം മുൻപ് ലക്ഷങ്ങൾ മുടക്കി നിർമിച്ച പാലം അപകടാവസ്ഥയിൽ. പാലം നിർമാണത്തിൽ അപാകത ഉണ്ടെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ കരാറുകാരുടെ സ്വാധീനം മൂലം കൂടുതൽ അന്വേഷണം ഉണ്ടായില്ല. പാലത്തിന്റെ ഒരു ഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് കോൺക്രീറ്റിന് ബലക്ഷയം ഉണ്ടായതായി നാട്ടുകാർ പറയുന്നു.  രണ്ട് റോഡുകളിൽ നിന്നും പാലത്തിലേക്ക് ഒഴുകുന്ന വെള്ളം അവിടെ നിന്നും ഒഴുകിപ്പോകാൻ സംവിധാനം ഇല്ല.

വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച സ്ലാബുകൾ മിക്കതും തകർന്നു.  പാലത്തിന്റെ അടി ഭാഗത്തും കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞു തുടങ്ങി. ലോഡുമായി വലിയ വാഹനങ്ങൾ കയറുമ്പോൾ പാലത്തിന് പ്രകമ്പനം ഉണ്ടാകുന്നു എന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു.  ഇൗ പാലത്തോടു ചേർന്ന് ഉള്ള പഴയ പാലത്തിന്റെ സുരക്ഷാ കൈവരികൾ മുഴുവൻ തകർന്ന അവസ്ഥയിലാണ്. പുതിയ പാലം പഴയ പാലത്തോടു ചേർന്ന് നിർമിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പഴയ പാലവും 4 വർഷം മുൻപ് നിർമിച്ച പുതിയ പാലവും ഒരു പോലെ അപകടാവസ്ഥയിലാണ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama