go

ഉദ്യാന നഗരമാകാൻ ഒരുങ്ങി മൂന്നാർ

Idukki News
മൂന്നാർ ടൗണിനെ ഉദ്യാന നഗരം ആക്കാനുള്ള പദ്ധതിയുടെ ഭാഗമായി മർച്ചന്റ്സ് അസോസിയേഷൻ ടൗണിൽ നിർമിച്ച ഉദ്യാനം.
SHARE

മൂന്നാർ ∙ ഉദ്യാന നഗരം ആകാൻ ഒരുങ്ങി മൂന്നാർ ടൗൺ. ടൗണിലെ പാതയോരങ്ങളും ഒഴിഞ്ഞ സ്ഥലങ്ങളും പൂന്തോട്ടങ്ങൾ ആക്കി മാറ്റാനുള്ള പദ്ധതി ജനമൈത്രി പൊലീസ് ആണ് മുന്നോട്ട് വച്ചത്. ആദ്യപടിയായി പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ മൂന്നാർ ടൗൺ വരെ പാതയോരങ്ങൾ കാട് വെട്ടി വൃത്തിയാക്കാനുള്ള ജോലികൾ ജനമൈത്രി പൊലീസ് തന്നെ ഏറ്റെടുക്കുകയും ചെയ്തു. ടീ കൗണ്ടി റിസോർട്ടിൽ എസ്.രാജേന്ദ്രൻ എംഎൽഎ, സബ് കലക്ടർ ഡോ.രേണു രാജ്, ഡിവൈഎസ്പി എം.രമേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമ രൂപമായി.

വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ പൂന്തോട്ടങ്ങൾ ഒരുക്കാനായിരുന്നു തീരുമാനം. യോഗത്തിന് ശേഷം 3 ദിവസം കൊണ്ട് ടൗണിൽ പോസ്റ്റോഫിസ് പാലത്തിന് സമീപം മനോഹരമായ ഉദ്യാനവും ലാൻഡ് സ്കേപും സ്ഥാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തന്നെ പദ്ധതിക്ക് തുടക്കം കുറിച്ചു. പോപ്പി ഗാർഡൻസിന്റെ സഹായത്തോടെ ആയിരുന്നു പൂന്തോട്ട നിർമാണം.

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ആണ് മൂന്നാറിനെ മോടി പിടിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 2000 ചതുരശ്ര അടി വീതം വിസ്തൃതിയുള്ള 100 പ്ലോട്ടുകൾ ആണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. 2 മാസത്തിനുള്ളിൽ ഈ സ്ഥലങ്ങളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ ആയി മാറുന്നതോടെ മൂന്നാറിന്റെ മുഖഛായ തന്നെ മാറും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama