go

ഒരു മുട്ടൻ കഥ (പൊട്ടാതിരിക്കട്ടെ)

egg
SHARE

അടിമാലി ∙ മുട്ട പൊട്ടുമോ എന്ന ആശങ്കയിൽ മുട്ട ഗ്രാമം പദ്ധതി. കോഴി മുട്ടയ്ക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെയാണ് മുട്ട ഗ്രാമം പദ്ധതി ഗുണഭോക്താക്കൾ പ്രതിസന്ധിയിലായത്. ഉൽപാദനം വർധിച്ചതോടെ മുട്ട വില കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം . ജില്ലാ മിഷന്റെ സഹകരണത്തോടെ വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ വഴിയാണ് മുട്ട ഗ്രാമം പദ്ധതി നടപ്പാക്കിയത്. 5 അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിന് 75,000 രൂപ വരെയാണ് ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പയായി കുടുംബശ്രീ നൽകി വരുന്നത്. കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ട നോഡൽ ഏജൻസിയാണ് മുട്ട ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 

റോക്കറ്റുപോലെ കോഴിത്തീറ്റ വില 

കോഴി തീറ്റ വില അടിക്കടി വർധിക്കുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് യൂണിറ്റ് അംഗങ്ങൾ. കിലോഗ്രാമിന് 18 രുപയ്ക്ക് ലഭിച്ചിരുന്ന തീറ്റ വില ഇപ്പോൾ 30 രൂപ വരെയാണ്. ദിവസവും 2 മുതൽ 3 വരെ കിലോഗ്രാം തീറ്റയാണ് കോഴികൾക്ക് നൽകേണ്ടത്.  ഇതോടൊപ്പം രോഗങ്ങൾ കാരണം കോഴികൾ ചത്തൊടുങ്ങതും വർധിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ശരാശരി 15 മുതൽ 18 മുട്ടകൾ വരെയാണ് ദിവസവും ലഭിക്കുന്നത്. 

മുട്ടവില കുറഞ്ഞു

ഒരു വർഷം മുൻപുവരെ നാടൻ മുട്ടയ്ക്ക് 6 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ മുട്ട ഗ്രാമം പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതോടെ ഇപ്പോൾ മുട്ട ഒന്നിന് 5 രൂപ മുതൽ 5.50 വരെയാണ് ലഭിക്കുന്ന വില. ഇതോടെ ഉൽപാദന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടത്തിന്റെ കണക്കാണ് ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നത്. 

സബ് സിഡി ഉയർത്തണം

പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾക്കു ജില്ലാ മിഷനും ചില പഞ്ചായത്തുകളും സബ് സിഡി നൽകുന്നുണ്ട്. എന്നാൽ സബ് ഡിഡി തുക വർധിപ്പിച്ചു നൽകാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഇതോടൊപ്പം മുട്ടയ്ക്ക് നിശ്ചിത വില ഉറപ്പാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകൾ വഴി സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യവും ഉയരുകയാണ്.‌‌‌

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama