സമരം തുടരുന്നു; വയൽക്കിളികൾ ഇന്ന് തുരുത്തി സമരപ്പന്തലിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kannur-strike ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനി നിവാസികൾ നടത്തുന്ന കുടിൽകെട്ടി സമരത്തിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളികളുമായി ഇന്നലെ വൈകിട്ട് പ്രകടനത്തിന് ഒരുങ്ങുന്നു.

പാപ്പിനിശ്ശേരി ∙ കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തുരുത്തിക്കാർ തളരാത്ത മുദ്രാവാക്യം വിളിയുമായി രാവും പകലും സമരപ്പന്തലിൽ തന്നെ. ദേശീയപാത വികസനത്തിന്റെ പേരിൽ ഇരകളാക്കപ്പെടുന്ന പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനി നിവാസികൾ നടത്തുന്ന കുടിൽകെട്ടി സമരം നാലാം ദിവസത്തിലേക്ക് കടന്നു.

ഇന്ന് ഉച്ചയ്ക്ക് കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ വയൽക്കിളികൾ സമരപ്പന്തലിൽ എത്തും. ഇതോടെ തുരുത്തി സമരം പുതിയ രീതിയിലേക്ക് നീങ്ങുന്നതിനുള്ള ആലോചനകൾ നടക്കും. ചില വ്യവസായികളെ സംരക്ഷിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ സമ്മർദത്തോടെ ദേശീയപാത അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നു തുരുത്തി ആക്‌ഷൻ കമ്മിറ്റി ആരോപിക്കുന്നു.

വളപട്ടണം പുഴയോരത്തുനിന്ന് മുണ്ടോങ്കണ്ടി വഴി വേളാപുരത്തേക്കു പോകുമായിരുന്ന ബൈപാസ് പ്രദേശത്തെ രണ്ടു പ്രധാന വ്യവസായശാലകൾ ഇല്ലാതാവുമെന്നതിനാൽ ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ടാണു വളഞ്ഞവഴിയിലൂടെ കടന്നുപോവുന്ന തരത്തിലാക്കിയതെന്നു ഭാരവാഹികൾ ആരോപിച്ചു. നിർദിഷ്ട കണ്ണൂർ ബൈപാസിനായി തുരുത്തി സെറ്റിൽമെന്റ് പട്ടികജാതി കോളനി, വേളാപുരം എന്നിവിടങ്ങളിലായി 28 വീടുകളും അതിലേറെ വീടുകൾ ഭാഗികമായും ഇല്ലാതാവും.

വളപട്ടണം പുഴ മുതൽ വേളാപുരം വരെ വ്യാപകമായി തണ്ണീർത്തടങ്ങളും കണ്ടൽവനവും നശിപ്പിക്കപ്പെടും. നേരത്തേയുള്ള മൂന്ന് അലൈൻമെന്റുകളും മാറ്റിയുള്ള റോഡ് വികസനം ഭൂമാഫിയയുടെ താൽപര്യ സംരക്ഷണത്താലാണ് നടക്കുന്നതെന്ന് സമരനേതാക്കൾ ആരോപിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയിൽ ഭൂമി കൈമാറ്റം നടന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

2016 സെപ്റ്റംബർ ഒന്നിന് ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ചുങ്കം പഴയ കോട്ടൺസ് ഫാക്ടറിയുടെ മുന്നിൽ നിന്നും 850 മീറ്റർ നീളത്തിൽ വളപട്ടണം തുരുത്തിയിലുള്ള നിർദിഷ്ട പാലത്തിലേക്കു ബൈപാസ് നിർമിക്കാനാണ് തീരുമാനം. കഴിഞ്ഞ ജനുവരി 26ന്റെ വിജ്‍ഞാപനത്തിലാണ് ദേശീയപാത വേളാപുരത്തു നിന്നു തുരുത്തി വഴി വളപട്ടണം കീരിയാട്, കോട്ടക്കുന്ന് ഭാഗത്തേക്കു കടക്കുന്നത്.

ഒന്നര കിലോമീറ്ററോളം നീളത്തിൽ ഒട്ടേറെ വളവുകളോടെയാണു തുരുത്തിയിൽ ബൈപാസ് നിർമിക്കുന്നത്. 2016ലെ വിജ്ഞാപനം അനുസരിച്ച് ദേശീയപാത വികസനം നടത്തണമെന്നാണ് തുരുത്തി, വേളാപുരം ആക്‌ഷൻ കമ്മിറ്റികളുടെ ആവശ്യം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.